IPL 2025: സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇത്തവണ 300 റണ്‍സ് കടക്കും, അതിനുള്ള കരുത്ത് അവർക്കുണ്ട്: ഹനുമ വിഹാരി

കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 287 റണ്‍സ് എന്ന റെക്കോര്‍ഡ് ടോട്ടല്‍ നേടാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു

dot image

ന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 300 റണ്‍സില്‍ കൂടുതല്‍ ടീം ടോട്ടല്‍ അടിച്ചെടുക്കുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ 287 റണ്‍സ് എന്ന റെക്കോര്‍ഡ് ടോട്ടല്‍ നേടാന്‍ ഹൈദരാബാദിന് സാധിച്ചിരുന്നു. ഈ സീസണില്‍ പുതിയ റെക്കോര്‍ഡ് ടോട്ടല്‍ കുറിക്കാന്‍ കരുത്തുള്ള ബാറ്റിങ് നിര നിലവിലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സിനുണ്ടെന്നാണ് വിഹാരി വിശ്വസിക്കുന്നത്.

ഇഷാന്‍ കിഷനെ മൂന്നാം നമ്പറില്‍ ഉള്‍പ്പെടുത്തി സണ്‍റൈസേഴ്സ് തങ്ങളുടെ ശക്തമായ ബാറ്റിംഗ് ഓര്‍ഡറിനെ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച തുടക്കം നല്‍കിയാല്‍ ഹെന്റിച്ച് ക്ലാസണും നിതീഷ് റെഡ്ഡിയും ചേര്‍ന്ന് 300 റണ്‍സ് സ്‌കോര്‍ ചെയ്യും എന്ന് വിഹാരി പറയുന്നു.

'മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തി സണ്‍റൈസേഴ്സ് അവരുടെ ബാറ്റിംഗ് നിരയെ ശക്തിപ്പെടുത്തി. ഓപണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച തുടക്കങ്ങള്‍ നല്‍കുകയും ഹെന്റിച്ച് ക്ലാസനും നിതീഷ് റെഡ്ഡിയും നിരയില്‍ ഉള്ളതിനാല്‍ അവര്‍ക്ക് 300 റണ്‍സ് സ്‌കോര്‍ നേടാന്‍ കഴിയും,' ജിയോസ്റ്റാറിന്റെ കമന്ററി പാനലില്‍ ഉള്‍പ്പെടുന്ന വിഹാരി പറഞ്ഞു.

'സണ്‍റൈസേഴ്സ് ഒരു പുതിയ ശൈലി സ്ഥാപിച്ചു. ടീമിന് നല്‍കിയ സ്വാതന്ത്ര്യത്തിന് ക്യാപ്റ്റന്‍, കോച്ച്, ടീം മാനേജ്മെന്റ് എന്നിവര്‍ക്ക് ആണ് ക്രെഡിറ്റ്. ഈ സീസണിലും അവര്‍ അതേ രീതിയില്‍ തുടരുമെന്ന് എനിക്ക് ഉറപ്പുണ്ട്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. മാര്‍ച്ച് 22ന് നിലവിലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടുന്നതോടെ ഇന്ത്യയുടെ ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരും. മാര്‍ച്ച് 23ന് രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ആദ്യപോരാട്ടം.

Content Highlights: IPL 2025: Sunrisers Hyderabad have the firepower to breach 300 this season: Hanuma Vihari

dot image
To advertise here,contact us
dot image