
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2025 സീസൺ ആരംഭിക്കുന്നതിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ പേസർ മുഹമ്മദ് സിറാജ്. ഇന്ത്യയുടെ സൂപ്പര്‍ പേസറാണെങ്കിലും ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് മുഹമ്മദ് സിറാജ് തഴയപ്പെട്ടിരുന്നു. ഓള്‍ഡ് ബോളില്‍ മികവില്ലെന്ന കാരണത്താലാണ് സിറാജിനെ തഴഞ്ഞത്.
പരിക്കേറ്റ സ്റ്റാർ പേസർ ജസ്പ്രിത് ബുംമ്രയ്ക്ക് പകരം അർഷ്ദീപ് സിംഗ്, ഹർഷിത് റാണ എന്നിവരെ ഉൾപ്പെടുത്താനുള്ള സെലക്ടർമാരുടെ തീരുമാനം ഏവരെയും അമ്പരപ്പിച്ചിരുന്നു. നിർണായക താരമായിരുന്ന ബുംമ്രയുടെ അഭാവത്തിൽ പരിചയസമ്പത്തുള്ള സിറാജിനെ സ്ക്വാഡിൽ നിന്ന് തഴഞ്ഞത് ആരാധക പ്രതിഷേധങ്ങൾക്കും വഴിവെച്ചിരുന്നു. ഓൾഡ് ബോളിൽ സിറാജിന്റെ
മൂർച്ചക്കുറവ് കൊണ്ടാണ് സിറാജിനെ ടീമിലെടുക്കാത്തതെന്ന് ക്യാപ്റ്റൻ രോഹിത് വിശദീകരിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ ക്യാപ്റ്റന്റെ വിശദീകരണം നിഷേധിച്ച സിറാജ് ഇപ്പോൾ രോഹിത്തിന് മറുപടി നൽകി രംഗത്ത് എത്തിയിരിക്കുകയാണ്. “കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വേഗതയേറിയ പത്ത് ബോളർമാരിൽ പഴയ പന്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ വ്യക്തിയാണ് ഞാൻ. എന്റെ ഇക്കോണമി റേറ്റും കുറവാണ്. കണക്കുകൾ സ്വയം സംസാരിക്കുന്നുണ്ട്. പുതിയ പന്തിലും പഴയ പന്തിലും ഞാൻ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്,” 2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സിറാജ് പറഞ്ഞു.
Mohammed Siraj fires shots at Rohit Sharma over ‘old ball’ criticism !#MohammedSiraj #ipl2025 #ipl pic.twitter.com/mL8hw22CPz
— काव्य कुंज (@kvya_kunja) March 21, 2025
അതേസമയം ഐപിഎൽ 2025 സീസണിന് ഒരുങ്ങുകയാണ് സിറാജ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ വളര്‍ന്ന താരം ഇത്തവണ ഗുജറാത്ത് ടൈറ്റൻസിലാണ്. ടൈറ്റൻസിലേക്കെത്തുമ്പോള്‍ വലിയ വെല്ലുവിളിയാണ് താരത്തെ കാത്തിരിക്കുന്നത്. മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ പ്ലേയിങ് ഇലവനിലെ സ്ഥാനം പോലും അദ്ദേഹത്തിന് നഷ്ടമാവും. ഈ സാഹചര്യത്തില്‍ സിറാജിന് പ്രകടനംകൊണ്ട് എല്ലാവരുടേയും വായടപ്പിക്കേണ്ടതായുണ്ട്.
Content Highlights: Mohammed Siraj's Fiery Reply To Rohit Sharma's 'Old Ball Claim' Over Champions Trophy Snub