
പാകിസ്താൻ ക്രിക്കറ്റ് ടീമിലെ സീനിയർ താരങ്ങളായ ബാബർ അസമിനും മുഹമ്മദ് റിസ്‍വാനും എതിരെ ഒളിയമ്പുമായി പാക്ക് ട്വന്റി20 ടീം ക്യാപ്റ്റൻ സൽമാൻ ആഗ. ടീമിലെ ആരും ഇപ്പോൾ അക്കങ്ങൾ ലക്ഷ്യമിട്ടല്ല ഇപ്പോൾ കളിക്കുന്നതെന്ന് മത്സരശേഷം സൽമാൻ ആഗ സോഷ്യൽ മീഡിയയിൽ കുറിച്ചു. മികച്ച പിന്തുണയുണ്ടെങ്കിൽ ഈ ടീമിന് ഭാവിയിൽ ചാംപ്യൻ ടീമായി മാറാൻ സാധിക്കുമെന്നും പാക്ക് ക്യാപ്റ്റൻ പറഞ്ഞു.
നേരത്തെ ചാംപ്യൻസ് ട്രോഫിയിലെ ദയനീയ പരാജയത്തിൽ ബാബർ അസമിനും ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാനുമെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇരുവരും വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് കളിക്കുന്നതെന്നായിരുന്നു വിമർശനം. ബാബർ അസമിനെയും റിസ്‍വാനെയും പുറത്തിരുത്തിയാണ് പാകിസ്താൻ ന്യൂസീലൻഡിനെതിരെ ട്വന്റി20 കളിക്കുന്നത്.
അതേ സമയം ആദ്യ രണ്ട് ടി 20 യിലും തോറ്റെങ്കിലും മൂന്നാം ടി 20 യിൽ പാകിസ്താൻ ശക്തമായി തിരിച്ചുവന്നിരുന്നു. 45 പന്തില്‍ 105 റണ്‍സുമായി പുറത്താകാതെ നിന്ന ഹസന്‍ നവാസും 31 പന്തില്‍ 51 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും 20 പന്തിൽ 41 റൺസ് നേടിയ മുഹമ്മദ് ഹാരിസും പാക് വിജയം അനായാസമാക്കി.
Content Highlights: 'Not just here to make up numbers': Salman Ali Agha