രോഹിത് ശർമയെ പരിഹസിച്ച് പാക് ഫ്രാഞ്ചൈസി; മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ വിമർശനം ശക്തം

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ അപമാനിച്ചുകൊണ്ട് പാകിസ്താൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ഫ്രാഞ്ചൈസി മുൾട്ടാൻ സുൽത്താൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ വൻ വിമർശനങ്ങൾ ഉയരുന്നു

dot image

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ അപമാനിച്ചുകൊണ്ട് പാകിസ്താൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) ഫ്രാഞ്ചൈസി മുൾട്ടാൻ സുൽത്താൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കെതിരെ വൻ വിമർശനങ്ങൾ ഉയരുന്നു. ഏപ്രിൽ 11 നാണ് പിഎസ്എൽ ആരംഭിക്കുന്നത്. ലീഗിന് മുന്നോടിയായി ഫ്രാഞ്ചൈസികൾ തങ്ങളുടെ അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയാക്കുകയാണ് ഇപ്പോൾ.

ടൂർണമെന്റ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ മുൾട്ടാൻ സുൽത്താൻസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിക്കുന്നത്. ടീമിന്റെ മാസ്കോട്ടും (ചിഹ്നം) പിഎസ്എൽ ട്രോഫിയുമെല്ലാം ഉൾപ്പെടുത്തിയ വീഡിയോയാണ് മുൾട്ടാൻ സുൽത്താൻസ് പുറത്തുവിട്ടത്. എന്നാൽ ട്രോഫി അവതരിപ്പിക്കാൻ മാസ്കോട്ട് ഉപയോഗിച്ച ശബ്ദമാണ് പലരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.

2025 ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ശേഷമുള്ള പത്രസമ്മേളനത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ഉപയോഗിച്ച അതേ വാചകമാണ് ടീം മാസ്കോട്ട് വിഡിയോയിൽ പറയുന്നത്. അവിടെ ഐസിസി ലോകകപ്പ് ട്രോഫി നേടാത്തതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു രോഹിത് ശർമയുടെ പ്രസ്താവന. 2023 ലെ പതിപ്പിൽ ലോകകപ്പ് ആയിരുന്നു എല്ലാം എന്നാൽ അവർ നേടിയ ഐസിസി ചാമ്പ്യൻസ് ട്രോഫിയുടെ നേട്ടത്തിന്റെ മാറ്റും ഒട്ടും കുറവല്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

മുൾട്ടാൻ സുൽത്താൻസ് ഉപയോഗിച്ചിരുന്ന മാസ്കോട്ടും അൽപ്പം തടിച്ചതായിരുന്നു. രോഹിത്തിന്റെ വാചകം മാത്രമല്ല ശരീരഘടനയെയും കളിയാക്കുകയാണ് ടീം ചെയ്തത് എന്നുള്ള ഗുരുതര ആരോപണവും ആണ് ആരാധകർ ഉന്നയിക്കുന്നത്. ട്വിറ്ററിൽ ഇന്ത്യൻ ആരാധകർ മുൾട്ടാൻ സുൽത്താൻസ് ഫ്രാഞ്ചൈസിക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്.

പാകിസ്താന്റെ ഏകദിന ക്യാപ്റ്റൻ മുഹമ്മദ് റിസ്വാന്റെ ഇം​ഗ്ലീഷ് ഭാഷയെ ബ്രാഡ് ഹോഗിനെ പരിഹസിച്ചത് നേരത്തെ വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ ക്യാപ്റ്റനെ വിമർശിച്ച് പാക് ഫ്രാഞ്ചൈസി രം​ഗത്തെത്തിയത്.

Content Highlights:Pakistan T20 Franchise Triggers Row With 'Shameful' Rohit Sharma Video

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us