
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കമാവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്തയെ നേരിടാന്‍ ഒരുങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകീട്ട് 7.30നാണ് മത്സരം.
ആര്‍സിബിക്കെതിരായ ഉദ്ഘാടന മത്സരത്തിന് മുന്‍പെ കൊല്‍ക്കത്ത ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. താമസിക്കുന്ന ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തിലെ പരിശീലനത്തിന് പോവാന്‍ രഹാനെ വൈകിയാണ് എത്തിയത്. വൈകിയെത്തിയ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ടീം ബസ് കിട്ടാനായി ഹോട്ടലിലൂടെ ഓടുന്നതായാണ് വീഡിയോ. ടീം ബസ് പുറപ്പെടുന്നതിന് മുന്‍പ് കൈയില്‍ ബാറ്റും ബാഗുമായി ഓടുന്ന രഹാനെയെ വീഡിയോയില്‍ കാണാം.
KKR team bus leaving without their captain Rahane 😭😭 pic.twitter.com/j9GjlqyKcl
— Pick-up Shot (@96ShreyasIyer) March 21, 2025
അതേസമയം കഴിഞ്ഞ സീസണില്‍ നേടിയ ഐപിഎല്‍ കിരീടം നിലനിര്‍ത്താനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇറങ്ങുന്നത്. ടീം വിട്ട ശ്രേയസ് അയ്യറിന് പകരം ഇന്ത്യന്‍ താരമായ അജിന്‍ക്യ രഹാനെയാണ് ഇത്തവണ കെകെആറിനെ നയിക്കുന്നത്.
Content Highlights: Ajinkya Rahane running for kkr team bus holding bat ahead ipl 2025 opening Match