ഐപിഎല്ലിലെ ഇന്ത്യയും പാകിസ്താനുമാണ് ചെന്നൈയും മുംബൈയും: ഹര്‍ഭജന്‍ സിങ്‌

ഐപിഎല്ലിൽ ഇരുടീമുകൾക്കൊപ്പവും കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് ഹർഭജൻ

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ടീമുകളാണ് ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും. ഏറ്റവും കൂടുതല്‍

തവണ ജേതാക്കളായ ടീമുകളും ഇവര്‍ തന്നെയാണ്. ഇപ്പോള്‍ ഇരുടീമുകളെയും കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

ക്രിക്കറ്റില്‍ ഇന്ത്യയും പാകിസ്താനും പോലെയാണ് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും എന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. ഇരു ടീമുകളെയും ആരാധകര്‍ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

‘ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഇന്ത്യയും പാകിസ്താനും പോലെയാണ്. ഇരുടീമുകളെയും അവരുടെ ആരാധകര്‍ പിന്തുണയ്ക്കുന്നു. രണ്ട് ടീമുകള്‍ക്കുമായി ഒരുപാട് മികച്ച താരങ്ങൾ കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ മികച്ച ടീമുകളാണ് മുംബൈയും ചെന്നൈയും. ഏത് ടീം അവരെ പരാജയപ്പെടുത്തിയാലും അവർ വാര്‍ത്തകളില്‍ ഇടം നേടും. ഉയര്‍ന്ന സമ്മര്‍ദം, ഉയര്‍ന്ന വോള്‍ട്ടേജ് ഗെയിം, ഫുള്‍ ഫണ്‍ എന്നിവ ഇവരുടെ മത്സരങ്ങളുടെ പ്രത്യേകതയാണ്’, ഹര്‍ഭജന്‍ പറഞ്ഞു.

ഐപിഎല്ലിൽ ഇരുടീമുകൾക്കൊപ്പവും കളിക്കാൻ സാധിച്ചിട്ടുള്ള താരമാണ് ഹർഭജൻ. മുംബൈ ഇന്ത്യന്‍സിനൊപ്പം പത്ത് വര്‍ഷവും ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മൂന്ന് വര്‍ഷവും വേണ്ടി കളിച്ചിട്ടുണ്ട്. ഇരു ടീമുകളിലുമായി നാല് ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്.

അതേസമയം ടൂര്‍ണമെന്റിന്റെ മൂന്നാം മത്സരത്തില്‍ മാര്‍ച്ച് 23ന് ചെന്നൈ സൂപ്പര്‍ കിങ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഐപിഎല്ലിലെ എൽ ക്ലാസിക്കോ പോരാട്ടമെന്ന് അറിയപ്പെടുന്ന ചെന്നൈ-മുംബൈ മത്സരം. ഐപിഎല്ലിൽ ഇരുവരും അവസാനം ഏറ്റുമുട്ടിയപ്പോള്‍ വിജയം ചെന്നൈയ്ക്കൊപ്പമായിരുന്നു.

Content Highlights: CSK vs MI Is Like India And Pakistan Of IPL says Harbhajan Singh

dot image
To advertise here,contact us
dot image