'ആദ്യം പാട്ടുകേള്‍ക്കൂ'; ചഹലുമായുള്ള വിവാഹ മോചനത്തിന് പിന്നാലെ ആദ്യ പ്രതികരണവുമായി ധനശ്രീ

വിവാഹ മോചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ധനശ്രീയുടെ പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്

dot image

ന്ത്യന്‍ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലും കോറിയോഗ്രഫറും ഇൻഫ്ലുവൻസറുമായ ധനശ്രീ വർമയും തമ്മിൽ ഔദ്യോ​ഗികമായി വിവാഹമോചിതരായത്. ഒരുപാട് അഭ്യൂഹങ്ങൾക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ഇരുവര്‍ക്കും മുംബൈ കോടതി കഴിഞ്ഞ ദിവസമാണ് വിവാഹമോചനം അനുവദിച്ചതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ വിവാഹ മോചനത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ധനശ്രീയുടെ പ്രതികരണമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.

ചഹലുമായുള്ള വിവാഹബന്ധം വേർപ്പെടുത്തിയുള്ള കോടതി വിധി പുറത്തുവന്നതിന് പിന്നാലെ ഭർത്താവ് വഞ്ചിച്ച ഭാര്യയായി അഭിനയിക്കുന്ന മ്യൂസിക് വിഡിയോ ധനശ്രീ പുറത്തുവിട്ടിരുന്നു. 'ദേഖ ജി ദേഖ മെയ്ന്‍' എന്ന ഗാനത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനെത്തിയതായിരുന്ന ധനശ്രീ. ടി-സീരീസ് ഓഫീസില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെയായിരുന്നു പാപ്പരാസികൾ ചഹലുമായുള്ള വിവാഹ മോചന വാര്‍ത്തയെ കുറിച്ചുള്ള ചോദ്യങ്ങൾ ഉന്നയിച്ചത്.

ആരും എന്തുകൊണ്ടാണ് ഈ ഗാനം കേള്‍ക്കാത്തതെന്ന് ധനശ്രീ ചോദിച്ചപ്പോഴാണ് വിവാഹമോചനത്തെക്കുറിച്ച് എന്തെങ്കിലും പറയാമോ എന്ന ചോദ്യം ഉയർന്നത്. എന്നാല്‍ 'ആദ്യം പാട്ട് കേള്‍ക്കൂ' എന്ന് ആംഗ്യ ഭാഷയിൽ‌ ധനശ്രീ പ്രതികരിക്കുകയായിരുന്നു. ഗാനം നല്ലതാണെന്ന് പാപ്പരാസികൾ‌ മറുപടി പറഞ്ഞപ്പോൾ‌ അഭിപ്രായത്തിന് കൈകള്‍ കൊണ്ട് തംബ്‌സ് കാണിച്ച് ഓകെ പറഞ്ഞ് മടങ്ങുകയായിരുന്നു ധനശ്രീ.

ജാനി എഴുതി സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്യോതി നൂറനാണ്. രാജസ്ഥാൻ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വിഡിയോയിൽ, ഇഷ്‌വാക് സിങ്ങാണ് ധനശ്രീ വർമയ്‌ക്കൊപ്പം അഭിനയിച്ചിരിക്കുന്നത്. ഭാര്യയോട് മോശമായി പെരുമാറുന്ന ഭർത്താവാണ് വീഡിയോയുടെ ഇതിവൃത്തം.

അതേസമയം ഇന്നലെയാണ് ചഹലിനും ധനശ്രീ വര്‍മയ്ക്കും വിവാഹമോചനം അനുവദിച്ച് ബാന്ദ്ര കുടുംബ കോടതിയുടെ ഉത്തരവ് വന്നത്. വിവാഹമോചനം അനുവദിക്കാനുള്ള ആറ് മാസത്തെ കാലതാമസം ഒഴിവാക്കണമെന്ന് ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം കുടുംബ കോടതിക്ക് നിര്‍ദേശം നല്‍കിയിരുന്നു. വിവാഹമോചനക്കേസില്‍ ഐപിഎല്ലിന് മുമ്പ് തന്നെ തീരുമാനമെടുക്കണമെന്നും ബോംബെ ഹൈക്കോടതി നിർദേശിച്ചിരുന്നു.

2020 ഡിസംബറിലായിരുന്നു ചഹലും ധനശ്രീയും വിവാഹിതരായത്. 2022 ജൂൺ മുതൽ ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു. അതേസമയം ചഹൽ ധനശ്രീക്ക് ജീവനാംശമായി നൽകുന്ന തുകയുടെ വിവരവും പുറത്തുവന്നു. 4.75 കോടി രൂപ ധനശ്രീക്കു നൽകാമെന്നാണ് ചഹൽ അറിയിച്ചിരിക്കുന്നത്.

Content Highlights: Dhanashree Verma REACTS To Divorce From Yuzvendra Chahal In Her First Appearance

dot image
To advertise here,contact us
dot image