'അൺക്യാപ്ഡ് പ്ലേയറായ ധോണിയെ പിടിച്ചുകെട്ടാനോ? ഇത്രയും കാലം ആർക്കെങ്കിലും അതിന് സാധിച്ചിട്ടുണ്ടോ?'

ധോണിയെ പിടിച്ചുകെട്ടാന്‍ എന്ത് തന്ത്രമാണ് മുംബൈ സ്വീകരിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്.

dot image

ഇതിഹാസ താരം എം എസ് ധോണിയെ കളിക്കളത്തില്‍ പിടിച്ചുകെട്ടുകയെന്നത് പ്രയാസമാണെന്ന് മുംബൈ താരം സൂര്യകുമാര്‍ യാദവ്. മാര്‍ച്ച് 23ന് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ-മുംബൈ ബ്ലോക്ക് ബസ്റ്റര്‍ പോരാട്ടത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സൂര്യകുമാറിന്റെ വെളിപ്പെടുത്തല്‍. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യയാണ് ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മുംബൈയെ നയിക്കുന്നത്.

കഴിഞ്ഞ സീസണുകളില്‍ വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ച ധോണി ഇത്തവണ അണ്‍ ക്യാപ്ഡ് പ്ലേയറായാണ് ഐപിഎല്ലില്‍ ഇറങ്ങുന്നത്. ധോണിയെ പിടിച്ചുകെട്ടാന്‍ എന്ത് തന്ത്രമാണ് മുംബൈ സ്വീകരിച്ചിരിക്കുന്നതെന്ന ചോദ്യത്തിന് മുംബൈ നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ശ്രദ്ധ നേടിയിരിക്കുന്നത്.

വളരെ തമാശ നിറഞ്ഞ രീതിയിലായിരുന്നു സൂര്യകുമാര്‍ യാദവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കിയത്. 'അണ്‍ക്യാപ്പ്ഡ് താരമായ മഹേന്ദ്ര സിംഗ് ധോണിയെ നിയന്ത്രിക്കാന്‍ എന്തെങ്കിലും തന്ത്രങ്ങള്‍ കയ്യിലുണ്ടോ?' എന്നായിരുന്നു റിപ്പോര്‍ട്ടറുടെ ചോദ്യം. 'ഇത്രയും വര്‍ഷങ്ങളായിട്ട് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ ആര്‍ക്കെങ്കിലും സാധിച്ചിട്ടുണ്ടോ?' സൂര്യകുമാറിൻ്റെ മറുപടി ഇങ്ങനെയായിരുന്നു. ഈ രസകരമായ മറുപടി സദസ്സിനെ ചിരിപ്പിക്കുകയും ചെയ്തു.

ഐപിഎല്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനാണ് ചെന്നൈയില്‍ കളമൊരുങ്ങുന്നത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചാംപ്യന്മാരായിട്ടുള്ള രണ്ട് കരുത്തരായ ടീമുകള്‍ മുഖാമുഖം എത്തുമ്പോള്‍ ചെപ്പോക്കില്‍ തീപാറുമെന്നുറപ്പാണ്. കഴിഞ്ഞ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈയും മുംബൈയും ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആവേശപ്പോരാട്ടം.

Content Highlights: 'Control who?' Suryakumar Yadav in splits at 'MS Dhoni' query before CSK vs MI

dot image
To advertise here,contact us
dot image