ലക്ഷ്യം 300 തന്നെ; ഹെഡിന് അതിവേഗ ഫിഫ്റ്റി; പിള്ളേരും തകർത്തടി; രാജസ്ഥാനെതിരെ ഹൈദരാബാദ് കൂറ്റൻ സ്കോറിലേക്ക്

ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ സണ്‍റൈസേഴ്സ് ഹൈദാരബാദിന് മികച്ച തുടക്കം

dot image

ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദാരബാദിന് മികച്ച തുടക്കം. ട്രാവിസ് ഹെഡ് അതിവേഗ ഫിഫ്റ്റിയുമായി ക്രീസിൽ നിലയുറപ്പിച്ചപ്പോൾ 6 ഓവറിൽ 90 ലെത്തി. അതേ സമയം അഭിഷേക് ശർമയുടെ വിക്കറ്റ് ഹൈദാരബാദിന് നഷ്ടമായി. 11 പന്തിൽ 24 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് നഷ്ടമായത്. 10 പന്തിൽ 22 റൺസുമായി ഇഷാൻ കിഷനും തകർത്തടിക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായ ഹെഡ്-അഭിഷേക് കൂട്ടുകെട്ട് തകർക്കാനായത് മാത്രം രാജസ്ഥാൻ റോയൽസിന് ആശ്വാസമായി. മഹീഷ് തീക്ഷണയ്ക്കാണ് വിക്കറ്റ്.

നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗ് ആണ് രാജസ്ഥാനുവേണ്ടി ടോസിനായി എത്തിയത്.

ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും കളിക്കുകയെന്ന് ടോസ് നേടിയശേഷം റിയാന്‍ പരാഗ് പറഞ്ഞു. സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.

രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി

സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.

Content Highlights:  Head hits a quick fifty; Hyderabad reach a huge score against Rajasthan

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us