
ഐപിഎൽ 2025 ലെ രണ്ടാം പോരാട്ടത്തിൽ സണ്‍റൈസേഴ്സ് ഹൈദാരബാദിന് കൂറ്റൻ ടോട്ടൽ. ആറ് വിക്കറ്റിന് 286 റൺസാണ് നേടിയത്.
ട്രാവിസ് ഹെഡിന്റെ അതിവേഗ ഫിഫ്റ്റിയ്ക്ക് പിന്നാലെ ഇഷാൻ കിഷൻ മിന്നും അർധ സെഞ്ച്വറി നേടി. 45 പന്തിലാണ് താരം സെഞ്ച്വറി നേടിയത്. ആറ് സിക്സറുകളും പത്ത് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ പ്രകടനം. ട്രാവിസ് ഹെഡ് 31 പന്തിൽ 67 റൺസെടുത്താണ് പുറത്തായത്. അഭിഷേക് ശർമ, നിതീഷ് കുമാർ റെഡ്‌ഡി, ക്ലാസൻ എന്നിവരും മിന്നും പ്രകടനം നടത്തി. 20, 34 , 30 എന്നിങ്ങനെയാണ് യഥാക്രമം ഈ താരങ്ങൾ നേടിയത്.
അതേ സമയം ഇന്ത്യൻ ടീമിൽ നിന്നും പുറത്തായിരുന്ന ഇഷൻ കിഷന് ഇത് ഒരു മികച്ച തിരിച്ചുവരവ് കൂടിയായിരുന്നു. താരത്തെ വാർഷിക കരാറിൽ നിന്നും ബിസിസിഐ പുറത്താക്കിയിരുന്നു. ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങി മികവ് തെളിയിച്ചെങ്കിലും താരത്തെ ഇന്ത്യൻ ടീം മാനേജ്‌മെന്റ് അവഗണിച്ചിരുന്നു.
നേരത്തേ ടോസ് നേടിയ രാജസ്ഥാന്‍ റോയൽസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നായകന്‍ സഞ്ജു സാംസന്‍റെ അഭാവത്തില്‍ ആദ്യ മൂന്ന് കളികളില്‍ നായകനാവുന്ന റിയാന്‍ പരാഗാണ് ടോസിനെത്തിയത്.
ആദ്യ മൂന്ന് കളികളില്‍ സഞ്ജു ഇംപാക്ട് പ്ലേയറായിട്ടാവും കളിക്കുകയെന്ന് ടോസ് നേടിയശേഷം റിയാന്‍ പരാഗ് പറഞ്ഞു. സഞ്ജുവിന് പകരം ധ്രുവ് ജുറെല്‍ ആണ് രാജസ്ഥാന്‍റെ വിക്കറ്റ് കീപ്പറാകുന്നത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കൈവിരലിന് പരിക്കറ്റ സഞ്ജു പരിക്ക് പൂര്‍ണമായും ഭേദമാകാത്തതിനാലാണ് ക്യാപ്റ്റന്‍സിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്.
രാജസ്ഥാൻ റോയൽസ് പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭം ദുബെ, നിതീഷ് റാണ, റിയാൻ പരാഗ് (ക്യാപ്റ്റൻ), ധ്രുവ് ജൂറൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, ജോഫ്ര ആർച്ചർ, മഹീഷ തീക്ഷണ, തുഷാർ ദേശ്പാണ്ഡെ, സന്ദീപ് ശർമ, ഫസൽഹഖ് ഫാറൂഖി
സൺറൈസേഴ്സ് ഹൈദരാബാദ് പ്ലേയിംഗ് ഇലവൻ: ട്രാവിസ് ഹെഡ്, അഭിഷേക് ശർമ, ഇഷാൻ കിഷൻ, നിതീഷ് കുമാർ റെഡ്ഡി, ഹെൻറിച്ച് ക്ലാസെൻ, അനികേത് വർമ, അഭിനവ് മനോഹർ, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), സിമർജീത് സിംഗ്, ഹർഷൽ പട്ടേൽ, മുഹമ്മദ് ഷമി.രാഗ് ആണ് രാജസ്ഥാനുവേണ്ടി ടോസിനായി എത്തിയത്.
Content Highlights: Ishan kishan fantastic century in ipl