
ഇന്ത്യൻ പ്രീമിയർ ലീഗിൽ പഞ്ചാബ് കിങ്സ്-ഗുജറാത്ത് ടൈറ്റൻസ് മത്സരത്തിനിടെ രസകരമായി ടോസിങ് വേദി. ഗുജറാത്ത് ടൈറ്റൻസിന്റെ ഹോം ഗ്രൗണ്ടായ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. അതിനാൽ ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലാണ് ടോസ് ഇടേണ്ടത്. എന്നാൽ കമന്റേറ്റർ രവി ശാസ്ത്രി അബദ്ധത്തിൽ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരിനോട് ടോസ് ഇടാൻ പറഞ്ഞു. ഞാനാണോ ടോസ് ഇടേണ്ടതെന്നായിരുന്നു ശ്രേയസിന്റെ ചോദ്യം. അപ്പോൾ തെറ്റ് വേഗത്തിൽ തിരുത്തിയ രവി ശാസ്ത്രി ഗിൽ ആണ് ടോസ് ഇടേണ്ടതെന്ന് പറയുകയും ചെയ്തു.
🚨 Toss 🚨@gujarat_titans have won the toss and opted to bowl first against @PunjabKingsIPL.
— IndianPremierLeague (@IPL) March 25, 2025
Updates ▶️ https://t.co/PYWUriwSzY#TATAIPL | #GTvPBKS pic.twitter.com/7GUAOWuOeR
പഞ്ചാബ് നായകൻ ശ്രേയസ് അയ്യർ ടെയ്ൽസ് ആണ് വിളിച്ചത്. എന്നാൽ ഗുജറാത്തിന് അനുകൂലമായി ഹെഡ്സ് വീഴുകയും ചെയ്തു. പിന്നാലെ ടോസ് വിജയിച്ച ഗിൽ എതിരാളികളായ പഞ്ചാബ് കിങ്സിനെ ബാറ്റിങ്ങിനയച്ചു. മത്സരം 10 ഓവർ പിന്നിടുമ്പോൾ പഞ്ചാബ് കിങ്സ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 104 റൺസെടുത്തിട്ടുണ്ട്.
ഓപണറുമാരായ പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിങ് എന്നിവരുടെ വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്. ഐപിഎൽ അരങ്ങേറ്റത്തിൽ പ്രിയാൻഷ്യ ആര്യ 47 റൺസുമായി തിളങ്ങി.
Content Highlights: A comic error while tossing in GTvsPBKS