
ഐപിഎല്ലിൽ പുതിയ ഫ്രാഞ്ചൈസിയിലും ബാറ്റുകൊണ്ട് മോശമാക്കിയിരിക്കുകയാണ് പഞ്ചാബ് താരം ഗ്ലെൻ മാക്സ്‍വെൽ. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ഓസ്ട്രേലിയൻ ഓൾറൗണ്ടർ തന്റെ വിക്കറ്റ് നഷ്ടമാക്കി. 11-ാം ഓവറിലെ അഞ്ചാം പന്തിൽ റിവേഴ്സ് സ്വീപ്പിലൂടെ ബൗണ്ടറി നേടാനായിരുന്നു മാക്സ്‍വെൽ ശ്രമിച്ചത്. എന്നാൽ സായി കിഷോറിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി മാക്സ്‍വെൽ പുറത്തായി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തു.
അതിനിടെ മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് കിങ്സിനായി ആദ്യ വിക്കറ്റ് നേടിയത് ഗ്ലെൻ മാക്സ്‍വെല്ലാണ്. ഗുജറാത്ത് നായകൻ ശുഭ്മൻ ഗില്ലിന്റെ വിക്കറ്റാണ് മാക്സ്‍വെൽ നേടിയത്. 14 പന്തിൽ രണ്ട് ഫോറും മൂന്ന് സിക്സറും സഹിതം 33 റൺസെടുത്ത ഗില്ലിനെ മാക്സ്‍വെൽ പ്രിയാൻഷ് ആര്യയുടെ കൈകളിലെത്തിച്ചു. സായി സുദർശനൊപ്പം ആദ്യ വിക്കറ്റിൽ 61 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഗിൽ മടങ്ങിയത്.
പഞ്ചാബ് കിങ്സിന്റെ കൂറ്റൻ സ്കോറിന് ഗുജറാത്ത് ടൈറ്റൻസ് അതേ രീതിയിൽ മറുപടിയും നൽകുന്നുണ്ട്. 12 ഓവർ പിന്നിടുമ്പോൾ പഞ്ചാബ് കിങ്സ് ഒരു വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തിട്ടുണ്ട്. സായി സുദർശൻ 74 റൺസുമായും ജോസ് ബട്ലർ 25 റൺസുമായും ക്രീസിലുണ്ട്.
Content Highlights: Glenn Maxwell has given the breakthrough despite his poor batting