
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്കോർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 243 റൺസെടുത്തിട്ടുണ്ട്. പുറത്താകാതെ 97 റൺസെടുത്ത ശ്രേയസ് അയ്യരിന്റെയും 44 റൺസ് സംഭവാന ചെയ്ത ശശാങ്ക് സിങ്ങിന്റെയും ഐപിഎൽ അരങ്ങേറ്റത്തിൽ 47 റൺസെടുത്ത പ്രിയാൻഷ് ആര്യയുടെയും പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് നായകൻ ശുഭ്മൻ ഗിൽ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 23 പന്തിൽ ഏഴ് ഫോറും രണ്ട് സിക്സറും സഹിതം പ്രിയാൻഷ് ആര്യ 47 റൺസെടുത്തു. 42 പന്തിൽ അഞ്ച് ഫോറും ഒമ്പത് സിക്സറും സഹിതം ശ്രേയസ് അയ്യർ 97 റൺസുമായി പുറത്താകാതെ നിന്നു. ഗ്ലെൻ മാക്സ്‍വെല്ലിന് പുതിയ ഫ്രാഞ്ചൈസിലും മോശം തുടക്കമാണ് ലഭിച്ചത്. സംപൂജ്യനായി മാക്സ്‍വെൽ പുറത്തായി. 16 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും സഹിതം 44 റൺസെടുത്ത ശശാങ്ക് പുറത്താകാതെ നിന്നു.
അവസാന ഓവറിൽ അഞ്ച് ഫോറുകൾ ഉൾപ്പെടെ 22 റൺസാണ് ശശാങ്ക് അടിച്ചെടുത്തത്. റൺസ് ഉയർത്തുക എന്ന ഉദ്ദേശത്തിൽ ശശാങ്ക് ബാറ്റ് ചെയ്തതിനാൽ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരിന് സെഞ്ച്വറി നേട്ടത്തിലേക്ക് എത്തിച്ചേരാനായില്ല. ഗുജറാത്ത് ടൈറ്റൻസിനായി സായി കിഷോർ മൂന്ന് വിക്കറ്റെടുത്തു. റാഷിദ് ഖാനും കഗീസോ റബാദയും ഓരോ വിക്കറ്റുകളും സ്വന്തമാക്കി.
Content Highlights: Shreyas Iyer, Shashank Singh, Priyansh Arya helped PBKS to reach better total