
നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെതിരെ സീസണിലെ ആദ്യ പോരാട്ടത്തിനായി പഞ്ചാബ് കിങ്‌സ് ഒരുങ്ങുമ്പോൾ ടീമിന്റെ ഓപ്പണിംഗ് കോമ്പിനേഷനെച്ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നു. ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ ശക്തമായ ടീം ഉണ്ടായിരുന്നിട്ടും ഓപ്പണിംഗ് ജോഡിക്കായുള്ള ഓപ്ഷനുകളിൽ ഇപ്പോഴും വ്യക്തത വരാനുണ്ടെന്ന് അസിസ്റ്റന്റ് കോച്ച് ബ്രാഡ് ഹാഡിൻ സമ്മതിച്ചു.
'ആരാണ് ഓപ്പണർ എന്ന് ഞങ്ങൾക്ക് ഇതുവരെ ഉറപ്പില്ല. മാർക്കസ് സ്റ്റോയിനിസ്, ജോഷ് ഇംഗ്ലിസ് എന്നിവരെപ്പോലുള്ളവർ മുൻകാലങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. അതിനാൽ ശരിയായ കോമ്പിനേഷൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം'ഹാഡിൻ പറഞ്ഞു.
അതേ സമയം കാഗിസോ റബാഡയും മുഹമ്മദ് സിറാജും അടങ്ങുന്നശക്തമായ പേസ് നിരയാണ് ഗുജറാത്ത് ടൈറ്റൻസിനുള്ളത്. കഴിഞ്ഞ വർഷം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീട ജേതാക്കളാക്കിയതിന് ശേഷം പഞ്ചാബ് സൂപ്പർ കിങ്സിന്റെ ക്യാപ്റ്റനായി എത്തിയ ശ്രേയസ് അയ്യർക്ക് മുമ്പിലുലുള്ളത് ഫ്രാഞ്ചൈസിയുടെ ആദ്യ കിരീടമാണ്. മറുവശത്ത് ശുഭ്മാൻ ഗിൽ ആണ് ഗുജറാത്തിനെ നയിക്കുന്നത്. രണ്ടാം കിരീടമാണ് ഗുജറാത്ത് ലക്ഷ്യമിടുന്നത്.
Content highlights: we are not sure who open yet; punjab kings coach on gujarat match ipl 2025