സ്ട്രൈക്ക് കിട്ടിയാല്‍ സിക്‌സറടിച്ച് വിജയിപ്പിക്കുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു: അശുതോഷ് ശർമ

സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ സ്‌ട്രൈക്കില്‍ ഇല്ലായിരുന്നതിനാല്‍ താന്‍ ശാന്തനായിരുന്നെന്നും അശുതോഷ് പറഞ്ഞു

dot image

ഐപിഎല്‍ 2025 സീസണിലെ ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ ആവേശപോരാട്ടത്തില്‍ ഒരു വിക്കറ്റിന്റെ ആവേശവിജയമാണ് ഡല്‍ഹി പിടിച്ചെടുത്തത്. ലഖ്‌നൗ ഉയര്‍ത്തിയ വിജയലക്ഷ്യം 19.3 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് പന്തുകള്‍ ശേഷിക്കെ ഡല്‍ഹി മറികടക്കുകയായിരുന്നു.

ഒരുഘട്ടത്തില്‍ ഡല്‍ഹിയുടെ കൈയിലിരുന്ന മത്സരമാണ് അക്‌സര്‍ പട്ടേലും സംഘവും സ്വന്തമാക്കിയത്. തോല്‍വി മുന്നില്‍ കണ്ട ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍പ്പന്‍ ഇന്നിങ്സ് കളിച്ചു. അശുതോഷിന്റെ മാസ്മരിക ഇന്നിങ്സാണ് ഡല്‍ഹിക്ക് തുണയായത്. താരം വെറും 31 പന്തില്‍ 5 സിക്സും 5 ഫോറും അടക്കം 66 റണ്‍സ് നേടി.

നിര്‍ണായക ഇന്നിങ്‌സ് പുറത്തെടുത്ത് തോറ്റെന്ന് ഉറപ്പിച്ച മത്സരം വിജയിപ്പിച്ച അശുതോഷ് ഇപ്പോള്‍ തന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ്. സിക്‌സടിച്ച് മത്സരം വിജയിപ്പിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നെന്നാണ് അശുതോഷ് മത്സരശേഷം പറഞ്ഞത്. സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ സ്‌ട്രൈക്കില്‍ ഇല്ലായിരുന്നതിനാല്‍ താന്‍ ശാന്തനായിരുന്നെന്നും അശുതോഷ് പറഞ്ഞു.

'സമ്മര്‍ദ്ദ ഘട്ടത്തിലും സമയത്ത് ഞാന്‍ വളരെ ശാന്തനായിരുന്നു. മോഹിത് ശർമ ഒരു സിംഗിള്‍ എടുത്താല്‍ ഞാന്‍ സിക്സര്‍ അടിച്ച് കളി അവസാനിപ്പിക്കുമെന്ന് ഞാന്‍ സ്വയം പറഞ്ഞിരുന്നു. എന്റെ കഴിവില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്നു. എന്റെ കഠിനാധ്വാനത്തിന് ഫലം ലഭിക്കുകയും ചെയ്തു', അശുതോഷ് പറഞ്ഞു.

Content Highlights: Will finish with a six, How Ashutosh Sharma held his nerves in DC vs LSG thriller

dot image
To advertise here,contact us
dot image