ഫിറ്റ്നെസ് വീണ്ടെടുത്തില്ല, CSKയ്ക്കെതിരെയും ഭുവനേശ്വർ കുമാർ കളിച്ചേക്കില്ല: റിപ്പോർട്ട്

മാർച്ച് 28ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് ആർസിബിയുടെ അടുത്ത മത്സരം

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു പേസർ ഭുവനേശ്വർ കുമാറിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് വൈകുന്നു. പൂർണമായ കായികക്ഷമത വീണ്ടെടുക്കാത്തതാണ് താരം കളത്തിലേക്ക് തിരിച്ചുവരാൻ വൈകുന്നതിന്റെ കാരണം. ഇതോടെ മാർച്ച് 28ന് ചെന്നൈ സൂപ്പർ കിങ്സിനെതിരെ നടക്കുന്ന മത്സരത്തിൽ ആർസിബി നിരയിൽ ഭുവനേശ്വർ കുമാർ കളിച്ചേക്കില്ല.

'ഭുവനേശ്വർ കുമാറിന് ചില പരിക്കുള്ളതായി സംശയമുണ്ട്. താരം വേ​ഗത്തിൽ സുഖപ്പെടാനാണ് ആർസിബി ആ​ഗ്രഹിക്കുന്നത്. റാഷിദ് ധാർ ഒരു മത്സരം കൂടി കളിക്കാനാണ് സാധ്യത. ഉടൻ തന്നെ ഭുവനേശ്വർ കുമാർ തിരിച്ചുവരും. പരിശീലന സെഷനുകൾക്ക് ശേഷം മാത്രമെ ആര് കളിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ കഴിയൂ.' കായിക മാധ്യമമായ റെവ്സ്പോർട്സ് റിപ്പോർട്ട് ചെയ്തു.

ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താൻ ആർസിബിക്ക് കഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും വിജയിച്ചിരുന്നു.

Content Highlights: Bhuvneshwar Kumar might miss the next game against CSK

dot image
To advertise here,contact us
dot image