
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം സീസൺ ആദ്യ റൗണ്ട് പൂർത്തിയാകും മുമ്പേ വിവാദം. ചെന്നൈ സൂപ്പർ കിങ്സ് പേസർ ഖലീൽ അഹമ്മദ്
പന്തിൽ കൃത്രിമം കാണിച്ചതായാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിനിടെ ഖലീൽ അഹമ്മദ് പോക്കറ്റിൽനിന്ന് എന്തോ എടുത്ത് ക്യാപ്റ്റൻ റിതുരാജ് ഗെയ്ക്‌വാദിന് കൈമാറുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാൽ എന്താണ് ഖലീൽ പോക്കറ്റിൽ കൊണ്ടുനടന്നതെന്ന് വ്യക്തമല്ല.
CSK should be banned again.
— Ankit (@CricCrazyAnkit) March 24, 2025
Khaleel Ahmed Gives something to Ruturaj Gaikwad secretly. 🫣pic.twitter.com/3G7w8tZn2n
ഒരു വിഭാഗം ആളുകൾ ഖലീലും റിതുരാജും ചേർന്ന് പന്തിൽ കൃത്രിമം കാണിച്ചതായി ആരോപിക്കുന്നു. എന്നാൽ ചിലർ അത് മറ്റെന്തോയാണെന്നും വാദിക്കുന്നു. എന്തായാലും മത്സരത്തിനിടയിലെ ഖലീൽ അഹമ്മദിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൻ ചർച്ചയ്ക്കു വഴിയൊരുക്കിയിട്ടുണ്ട്.
മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സ് നാല് വിക്കറ്റിന്റെ ജയം നേടിയിരുന്നു.ആദ്യം ബാറ്റു ചെയ്ത മുംബൈ ഇന്ത്യൻസ് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിൽ 19.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ലക്ഷ്യം മറികടന്നു.
Content Highlights: Fans accuse Khaleel Ahmed, Ruturaj Gaikwad of ball-tampering