
സീസണിലെ ആദ്യ മത്സരത്തിൽ തന്നെ 286 റൺസ് ടോട്ടൽ നേടി വെടികെട്ടുകാരുടെ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് വരവറിയിച്ചിരിക്കുയാണ്. ഇന്നിങ്സിന്റെ പത്തോവർ സമയത്തെല്ലാം 300 റൺസ് ടോട്ടൽ ഉറപ്പിച്ച ഹൈദരബാദിന് അപ്രതീക്ഷിതമായി വീണ ചില വിക്കറ്റുകളാണ് സ്വപ്ന ലക്ഷ്യത്തിലേക്കെത്താൻ തടസ്സമായത്. ഏതായാലും ഈ സീസണിൽ 300 അടിച്ചിരിക്കും എന്ന ആത്മ വിശ്വാസത്തിലാണ് ട്രാവിസ് ഹെഡും കൂട്ടരും.
ഇപ്പോഴിതാ ഏപ്രിൽ 17 ന് മുംബൈയ്‌ക്കെതിരെ നടക്കുന്ന ഹൈദരബാദിന്റെ മത്സരത്തിൽ 300 റൺസ് പിറക്കുമെന്ന് പ്രവചിച്ചിരിക്കുയാണ് ഡെയ്ൽ സ്റ്റെയ്ൻ. ആ മത്സരം കാണാൻ താനും ഉണ്ടാകുമെന്നും താരം കൂട്ടിച്ചേർത്തു. മുൻ സൺറൈസേഴ്സ് ഹൈദരാബാദ് താരം കൂടിയാണ് സ്റ്റെയ്ൻ. ഏപ്രിൽ 17ന് വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസാണ് സൺറൈസേഴ്സ് ഹൈദരാബാദിന്റെ എതിരാളികൾ.
സീസണിൽ ടീം ലക്ഷ്യമിടുന്നത് 300 റൺസാണെന്ന് ഓപ്പണര്‍ ട്രാവിസ് ഹെഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. 17-ാം സീസണിൽ പല മത്സരങ്ങളിലും സൺറൈസേഴ്സ് ഈ ലക്ഷ്യം മുന്നിൽ കണ്ടാണ് ബാറ്റ് വീശിയിരുന്നത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദ് ആർസിബിക്കെതിരെ 287 റൺസ് നേടിയിരുന്നു. ഇതുകൂടാതെ മുംബൈ ഇന്ത്യൻസിനെതിരെ 277 റൺസും ഡൽഹി ക്യാപ്പിറ്റൽസിനെതിരെ 266 റൺസും നേടി.
Content Highlights: Hyderabad will score over 300 against Mumbai on April 17; Steyn predicts