'ആറ് മാസം കൊണ്ട് അർജുനെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററാക്കും'; അവകാശവാദവുമായി യോഗ്‌രാജ് സിങ്

സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ആറുമാസം കൊണ്ട് ലോകോത്തര ബാറ്ററാക്കി മാറ്റുമെന്ന് മുൻ ഇന്ത്യൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്

dot image

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ആറുമാസം കൊണ്ട് ലോകോത്തര ബാറ്ററാക്കി മാറ്റുമെന്ന് മുൻ ഇന്ത്യൻ താരവും യുവരാജ് സിങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്.

അർജുനെ ആറു മാസം കൊണ്ട് ലോകത്തെ ഏറ്റവും മികച്ച ബാറ്ററാക്കി മാറ്റാൻ സാധിക്കും, ബാറ്റിങ്ങിൽ അവന്റെ കഴിവ് എത്രത്തോളമാണെന്ന് എനിക്ക് മാത്രമേ അറിയൂ, അവൻ മുമ്പ് എന്റെ കൂടെ പരിശീലിച്ചിരുന്നു, അതിന് ശേഷം അവൻ രഞ്ജിയിൽ സെഞ്ച്വറി അടിച്ചു, ഈ മാറ്റം ഇനിയുമുണ്ടാകും, യോഗ്‌രാജ് സിങ് പറഞ്ഞു.

അതേ സമയം രഞ്ജി ട്രോഫിയിൽ മുംബൈയ്ക്ക് വേണ്ടി കളിച്ചിരുന്ന അർജുൻ ടീമിൽ അവസരങ്ങൾ കുറഞ്ഞതോടെ ഗോവയിലേക്ക് മാറിയിരുന്നു. അർജുൻ 17 ഫസ്റ്റ്ക്ലാസ് മത്സരങ്ങളും 18 ലിസ്റ്റ് എ മത്സരങ്ങളും 24 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. 2021ലെ താരലേലത്തിലാണ് അർജുൻ ആദ്യമായി മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായത്. എന്നാൽ അവസരങ്ങൾ ലഭിച്ചില്ല. അഞ്ചുമത്സരങ്ങളിലാണ് താരം ഇതുവരെ കളിച്ചത്. 2025ലെ മെഗാലേലത്തിനവസാനം അർജുനെ മുംബൈ സ്വന്തമാക്കിയെങ്കിലും ആദ്യ മത്സരത്തിന് ഇറക്കിയിരുന്നില്ല.

Content Highlights: 'Give me 6 months; I'll make Arjun Tendulkar world's greatest batter': Yograj Singh 

dot image
To advertise here,contact us
dot image