IPL 2025 ആദ്യ റൗണ്ട് കഴിഞ്ഞു; പോയിന്റ് ടേബിൾ എങ്ങനെ?; ഓറഞ്ച് ആൻഡ് പർപ്പിൾ ക്യാപ് പോരാട്ടം ആരൊക്കെ തമ്മിൽ?

ഐപിഎൽ 2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായിരിക്കുകയാണ്.

dot image

ഐപിഎൽ 2025 സീസണിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയായിരിക്കുകയാണ്. എല്ലാ ടീമുകളും ഓരോ വീതം മത്സരങ്ങൾ കളിച്ചുകഴിഞ്ഞപ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്സ്, പഞ്ചാബ് കിംഗ്സ്, ഡൽഹി ക്യാപിറ്റൽസ് തുടങ്ങിയ ടീമുകൾ ജയത്തോട തുടങ്ങി. ലഖ്‌നൗ സൂപ്പർ ജയൻറ്സ്, മുംബൈ ഇന്ത്യൻസ്, ഗുജറാത്ത് ടൈറ്റൻസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർ തോറ്റുത്തുടങ്ങി.

ആദ്യ മത്സരത്തിൽ ജയത്തോടൊപ്പം തന്നെ മികച്ച റൺ റേറ്റും സ്വന്തമാക്കിയ സൺറൈസേഴ്സ് ഹൈദരാബാദാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്. +2.200 റൺ റേറ്റാണ് SRH നുള്ളത്. +2.137 റൺ റേറ്റുള്ള ആർസിബിയാണ് രണ്ടാം സ്ഥാനത്ത്. പഞ്ചാബ് സൂപ്പർ കിങ്‌സ് മൂന്നമതും ചെന്നൈ സൂപ്പർ കിങ്‌സ് നാലാമതും ഡൽഹി ക്യാപിറ്റൽസ് അഞ്ചാമതുമുണ്ട്. ലഖ്നൗ, മുംബൈ, ഗുജറാത്ത്,കൊൽക്കത്ത, രാജസ്ഥാൻ എന്നീ ടീമുകളാണ് യഥാക്രമം ആറുമുതൽ 10 വരെയുള്ള സ്ഥാനങ്ങളിൽ.

കൂടുതൽ റൺസ് നേടിയവർക്കുള്ള ഓറഞ്ച് ക്യാപ്പിന് വേണ്ടിയുള്ള പോരാട്ട ഈ സീസണിലെ ആദ്യ സെഞ്ച്വറി നേടിയ സൺറൈസേഴ്സ് താരം ഇഷാൻ കിഷനാണ് ഒന്നാം സ്ഥാനത്ത്. 106 റൺസാണ് കിഷൻ രാജസ്ഥാനെതിരെ അടിച്ചുകൂട്ടിയത്. പുറത്താകാതെ 97 റൺസ് നേടിയ പഞ്ചാബ് നായകൻ ശ്രേയസ് അയ്യരാണ് രണ്ടാം സ്ഥാനത്ത്. ലഖ്നൗവിന്റെ നിക്കോളാസ് പൂരാൻ (75), ഗുജറാത്തിന്റെ സായ് സുദര്‍ശൻ (74) ലഖ്നൗവിന്റെ തന്നെ മിച്ചൽ മാര്‍ഷ് (72) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ആദ്യ മത്സരത്തിൽ തന്നെ 4 വിക്കറ്റുകൾ വീഴ്ത്തിയ ചെന്നൈ താരം നൂര്‍ അഹമ്മദാണ് പര്‍പ്പിൾ ക്യാപ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. 3 വീതം വിക്കറ്റുകൾ സ്വന്തമാക്കിയ ക്രുനാൽ പാണ്ഡ്യ (ബെംഗളൂരു), ഖലീൽ അഹമ്മദ് (ചെന്നൈ), സായ് കിഷോര്‍ (ഗുജറാത്ത്), വിഘ്നേഷ് പുത്തൂര്‍ (മുംബൈ) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

Content Highlights: IPL 2025; point table check, orange and purple cap contest

dot image
To advertise here,contact us
dot image