
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നേരിടുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ സൂപ്പർതാരം സുനിൽ നരേയ്ന് ഇടമില്ല. 1435 ദിവസങ്ങളുടെ (ഏകദേശം നാല് വർഷം) ഇടവേളയിലാണ് നരേയ്ന് ഒരു ഐപിഎൽ മത്സരം നഷ്ടമാകുന്നത്. 2021ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയുള്ള മത്സരമാണ് നരേയ്ന് ഒടുവിൽ നഷ്ടമായത്. സുഖമില്ലാത്തതിനാൽ നരേയ്ന് പകരം മൊയിൻ അലി കളിക്കുമെന്ന് ടോസ് ഇടുന്ന സമയത്ത് കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ വ്യക്തമാക്കിയിരുന്നു.
അതിനിടെ മത്സരത്തിൽ കൊൽക്കത്തയ്ക്കാണ മേൽക്കൈ. ടോസ് നേടിയ കൊൽക്കത്ത നായകൻ അജിൻക്യ രഹാനെ രാജസ്ഥാനെ ബാറ്റിങ്ങനയക്കുകയായിരുന്നു. മത്സരം 13 ഓവർ പിന്നിടുമ്പോൾ രാജസ്ഥാൻ റോയൽസ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്തിട്ടുണ്ട്. 11 പന്തിൽ 13 റൺസെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് രാജസ്ഥാൻ റോയൽസിന് ആദ്യം നഷ്ടമായത്.
29 റൺസെടുത്ത യശസ്വി ജയ്സ്വാളാണ് രാജസ്ഥാൻ നിരയിലെ നിലവിലെ ടോപ് സ്കോറർ. റിയാൻ പരാഗ് 25 റൺസെടുത്തു. നിതീഷ് റാണ എട്ട് റൺസുമായും വനീന്ദു ഹസരങ്ക നാല് റൺസുമായും മടങ്ങി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി വരുൺ ചക്രവർത്തിയും മൊയീൻ അലിയും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.
Contnent Highlights: KKR spinner Sunil Narine is not playing today