'ഇങ്ങനെ പോയാൽ ബോളർമാരെല്ലാം സൈക്കോളജിസ്റ്റുകളെ കാണേണ്ടി വരും'; IPL ലെ ഫ്ലാറ്റ് പിച്ചിനെതിരെ അശ്വിൻ

മികച്ച പന്തെറിഞ്ഞിട്ടും പിച്ചിൽ നിന്നും പിന്തുണ കിട്ടാത്തത് ബോളർമാരുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുമെന്നും അശ്വിൻ

dot image

​ഐപിഎല്ലിലെ ഫ്ലാറ്റ് വിക്കറ്റ് പിച്ചുകൾക്കെതിരെ വിമർശനവുമായി ആർ അശ്വിൻ. മികച്ച പന്തെറിഞ്ഞിട്ടും പിച്ചിൽ നിന്നും പിന്തുണ കിട്ടാത്തത് ബോളർമാരുടെ മാനസികാരോഗ്യത്തെ വരെ ബാധിക്കുമെന്നും മാനസിക പിന്തുണയ്ക്ക് മനോവിദഗ്ധരെ കാണേണ്ട അവസ്ഥയുണ്ടാക്കുമെന്നും അശ്വിൻ പറഞ്ഞു. ബാറ്റിങ്ങിന് പിന്തുണ നൽകാനും കാണികളെ സിക്‌സറുകൾ കൊണ്ട് ആകർഷിക്കാനും ബോളർമാരെ പ്രതിരോധത്തിലാക്കുന്നത് ശരിയല്ലെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

2025 ലെ ഐപിഎൽ സീസണിൽ ഉയർന്ന സ്കോറിംഗ് മത്സരങ്ങൾ ചൂണ്ടിക്കാട്ടിയാണ് അശ്വിൻ വിമർശനം ഉന്നയിച്ചത്. ആദ്യ അഞ്ച് മത്സരങ്ങളിൽ മൂന്ന് മത്സരങ്ങളിലും രണ്ട് ഇന്നിംഗ്സുകളിലും ടീമുകൾ 200 ന് മുകളിൽ സ്കോർ നേടിയിരുന്നു. 2024 ലെ ഐപിഎൽ സീസണിലും റൺസ്, സ്ട്രൈക്ക് റേറ്റുകൾ, ബാറ്റിംഗ് ശരാശരി എന്നിവയിൽ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. സൺറൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ തന്നെ അവരുടെ ഏറ്റവും ഉയർന്ന ടൂർണമെന്റ് സ്‌കോറിന്റെ അടുത്തെത്തുകയും ചെയ്തു.

അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയ ചെന്നൈ സൂപ്പർ കിങ്സിനെയാണ് അശ്വിൻ നിലവിൽ കളിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ ഹോം മത്സരത്തിൽ സി‌എസ്‌കെ വിജയം നേടിയിരുന്നു. 156 റൺസ് വിജയലക്ഷ്യമാണ് സി എസ് കെ മറികടന്നത്.

Content Highlights: 'Bowlers will soon have to be accompanied by personal psychologists,' warns R Ashwin

dot image
To advertise here,contact us
dot image