ആരാധകൻ ഓടിവന്ന് കാലിൽ വീണു; പക്ഷെ പരാഗിനെ തേടിയെത്തിയത് വിമർശനം; വീഡിയോ

ക്യാപ്റ്റൻസിയിലും ബാറ്റിങ്ങിലും പരാജയപ്പെട്ട പരാഗിന്റെ പെയ്ഡ് ഫാനാണ് ഇതെന്ന് ചില ആരാധകർ അഭിപ്രായപ്പെട്ടു

dot image

ഇന്ത്യൻ പ്രീമിയർ ലീഗിലെ രാജസ്ഥാൻ റോയൽസ്– കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിനിടെ സുരക്ഷാ നിയന്ത്രണങ്ങൾ മറികടന്ന് ആരാധകൻ. മൈതാനത്ത് ഓടിയെടുത്ത ആരാധകൻ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ റിയാൻ പരാഗിന്റെ കാലിൽ വീഴുകയും പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്തു. പരാഗ് പന്തെറിയുന്നതിനിടെയാണ് സുരക്ഷാ വേലികൾ ചാടിക്കടന്ന് ആരാധകൻ ഗ്രൗണ്ടിലെത്തിയത്. സുരക്ഷാ ഉദ്യോഗസ്ഥർ എത്തി ഇയാളെ ഗ്രൗണ്ടിൽ നിന്ന് കൊണ്ടുപോയി. കുറച്ചു നേരം മത്സരവും നിർത്തിവച്ചു.

ഗുവാഹത്തിയിലെ ബർസപര സ്റ്റേഡിയത്തിലാണ് രാജസ്ഥാൻ റോയൽസിന്റെ ആദ്യ രണ്ടു ഹോം മത്സരങ്ങൾ നടക്കുന്നത്. അസം സ്വദേശിയും അസം ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമാണ് റിയാൻ പരാഗ്. രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പരുക്കേറ്റതിനാൽ താൽക്കാലിക ക്യാപ്റ്റന്റെ റോളിൽ റിയാൻ പരാഗാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്റെ ആദ്യ മൂന്ന് മത്സരങ്ങളിൽ പരാഗായിരിക്കും ടീം ക്യാപ്റ്റൻ.

ഇംഗ്ലണ്ടിനെതിരെ നടന്ന ടി 20 പരമ്പരയ്ക്കിടയിൽ പരിക്കേറ്റ സഞ്ജു സാംസണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയിരുന്നില്ല. ഇംപാക്ട് പ്ലേയറുടെ റോളിലാണ് സഞ്ജു സാംസൺ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ചത്. ഈ രണ്ട് മത്സരം രാജസ്ഥാൻ തോൽക്കുകയും ചെയ്തു.

അതേ സമയം പാരാഗിന്റെ കാലിൽ ആരാധകൻ വീണ സംഭവത്തിൽ ചില ആരാധകർ സംശയം പ്രകടിപ്പിച്ചു. സംഭവം പൈസ കൊടുത്ത് ചെയ്തതാണെന്നും ഇത്രയും ആരാധന തോന്നേണ്ട രീതിയിൽ പരാഗ് വളർന്നിട്ടുണ്ടോ എന്നും ചിലർ ചോദിച്ചു. കഴിഞ്ഞ ആർസിബിയുടെ മത്സരത്തിൽ വിരാട് കോഹ്‌ലിയുടെ അടുത്തേക്ക് ഇതുപോലെ ഒരു ആരാധകൻ പാഞ്ഞെടുത്തിരുന്നു. എല്ലാ മാസ്റ്റര്‍ പീസുകള്‍ക്കും ഇതുപോലെ ഒരു കാര്‍ബൺ കോപ്പി ഉണ്ടാകുമെന്നായിരുന്നു രണ്ട് ചിത്രങ്ങളും ചേര്‍ത്തുവെച്ച് ചിലര്‍ അഭിപ്രായപ്പെട്ടത്.

Content Highlights: Riyan Parag hired a boy for money touch his feet': fans says

dot image
To advertise here,contact us
dot image