BCCI യുടെ പുതിയ വാർഷിക കരാർ ഉടൻ; രോഹിത്തിനെയും കോഹ്‌ലിയെയും ജഡേജയെയും തരംതാഴ്ത്തിയേക്കും?

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കും

dot image

ഇന്ത്യയുടെ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം താരങ്ങളുടെ വാര്‍ഷിക കരാറുകള്‍ ബിസിസിഐ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. സീനിയർ താരങ്ങളായ ഇന്ത്യൻ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് വിഭാഗത്തില്‍ നിന്ന് എ വിഭാഗത്തിലേക്ക് തരം താഴ്ത്തുമെന്നും റിപ്പോർട്ടുണ്ട്.

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പോടെ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാലാണ് കോലിയെയും രോഹിത്തിനെയും ജഡേജയെയും എ പ്ലസ് കാറ്റഗറിയില്‍ നിന്ന് മാറ്റി എ കാറ്റഗറിയിലേക്ക് മാറ്റുന്നത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരങ്ങളെയാണ് ബിസിസിഐ വാര്‍ഷിക കരാറിനുള്ള എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്താറുള്ളത്.

കഴിഞ്ഞ വര്‍ഷം വാര്‍ഷി കരാറുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ശ്രേയസ് അയ്യരെയും ഇഷാന്‍ കിഷനെയും കരാറില്‍ നിന്നൊഴിവാക്കിയിരുന്നു. ഇരുവരും പക്ഷെ മികച്ച ഫോമോടെ തിരിച്ചുവന്നതോടെ ഇരുവരുടെയും കരാറുകൾ പുനഃസ്ഥാപിക്കും. വാര്‍ഷിക കരാര്‍ പ്രകാരം എ പ്ലസ് കാറ്റഗറി താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം. എ ഗ്രേഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഞ്ച് കോടിയും ബി ഗ്രേഡിലുള്ളവര്‍ക്ക് മൂന്ന് കോടിയും സി ഗ്രേഡുകാര്‍ക്ക് ഒരു കോടി രൂപയും വാർഷിക പ്രതിഫലം ലഭിക്കും. 2024ലെ വാര്‍ഷി കരാര്‍ പ്രകാരം രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ജസ്പ്രീത് ബുംമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്.

Content Highlights:Rohit Sharma, Virat Kohli, Jadeja to be demoted in BCCI central contracts

dot image
To advertise here,contact us
dot image