
ഐപിഎല്ലിൽ രണ്ടാം തോൽവിയേറ്റുവാങ്ങിയ രാജസ്ഥാൻ റോയൽസിന്റെ തന്ത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ന്യൂസിലാൻഡ് താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൂള്‍. ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ അടിതെറ്റിയപ്പോൾ ഫിനിഷർ റോളിലുള്ള ഷിമ്രോണ്‍ ഹെറ്റ്മെയറെ എട്ടാം സ്ഥാനത്ത് ബാറ്റിങ്ങിനയച്ച ദ്രാവിഡിന്റെ തീരുമാനത്തെ സൈമണ്‍ ഡൂള്‍ വിമർശിച്ചു.
ഇന്നലെ ഇമ്പാക്ട് പ്ലയെർ ആയ ശുഭം ദുബെയ്ക്കും ശേഷമാണ് ഹെറ്റ്മെയര്‍ ക്രീസിലെത്തിയത്. അതിനിടെ അവസാന പൊസിഷനുകളിലേക്ക് ഇറങ്ങാറുള്ള വാനിന്ദു ഹസരങ്കയെ വരെ പരീക്ഷിക്കുകയും ചെയ്തു. എട്ടാമനായി ക്രീസിലെത്തി ഹെറ്റ്മെയറാകട്ടെ എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്താവുകയും ചെയ്തു.
വെസ്റ്റ് ഇൻഡീസ് പ്രീമിയര്‍ ലീഗിലടക്കം മൂന്നാം നമ്പറിലോ നാലാം നമ്പറിൽ ഇറങ്ങുന്ന താരമാണ് ഹെറ്റ്മെയർ. 11 കോടി മുടക്കി നിലനിര്‍ത്തിയ താരം ബാറ്റിംഗിനിറങ്ങേണ്ടത് എട്ടാം നമ്പറിലാണോ, സൈമൺ ഡൂള്‍ ചോദിച്ചു. കയ്യിലുള്ള വിഭവങ്ങൾ ഉപയോഗിച്ചതിന് ശേഷമാണ് ഇമ്പാക്ട് പ്ലെയറെ ഉപയോഗിക്കാനെന്നും ഡൂള്‍ വിമർശിച്ചു.
അതേ സമയം ഈ സീസണിലെ ആദ്യ മത്സരത്തിലും രാജസ്ഥാൻ തോറ്റിരുന്നു. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയുള്ള ആദ്യ മത്സരത്തിൽ 44 റൺസിനാണ് രാജസ്ഥാൻ തോറ്റത്.
Content Highlights: simon doull questiones dravid's poor planning for rajasthan royals