300 കടത്താൻ ഹൈദരാബാദ്; തിരിച്ചുവരവിന് പന്തും ലഖ്‌നൗവും; IPL ൽ ഇന്ന് റൺഫെസ്റ്റ്

ഇഷാൻ കിഷന്റെ വെടിക്കെട്ട് സെഞ്ച്വറി കണ്ട കഴിഞ്ഞ മത്സരത്തിൽ 286 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്.

dot image

ഐപിഎൽ പതിനെട്ടാം സീസണിന്റെ ഇന്നത്തെ പോരാട്ടത്തിൽ സൺ റൈസേഴ്സ് ഹൈദരാബാദ് ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ആദ്യ മത്സരത്തിൽ തന്നെ മിന്നും ജയം നേടാനായതിന്റെ ആത്‌മവിശ്വാസത്തിലാണ് ഹൈദരാബാദ് ഇറങ്ങുന്നത്. 44 റൺസിനാണ് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത്. ഇതോടെ റൺ റേറ്റിൽ മുന്നിലാവാനും അവർക്ക് കഴിഞ്ഞു. ഇതോടപ്പം തങ്ങൾ ലക്ഷ്യം വെക്കുന്ന 300 ടോട്ടലിന് അടുത്തേക്കെത്താനും സൺറൈസേഴ്‌സിന് കഴിഞ്ഞു. ഇഷാൻ കിഷന്റെ വെടിക്കെട്ട് സെഞ്ച്വറി കണ്ട മത്സരത്തിൽ 286 റൺസാണ് സൺറൈസേഴ്സ് ഹൈദരാബാദ് നേടിയത്.

അതേ സമയം ആദ്യ ജയം ലക്ഷ്യമിട്ടാണ് റിഷഭ് പന്തിന് കീഴിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്സ് ഇന്ന് കളത്തിലിറങ്ങുന്നത്. ഡൽഹി ക്യാപിറ്റൽസിനെതിരെ യുള്ള മത്സരത്തിൽ ഒരു വിക്കറ്റിനാണ് ലഖ്‌നൗ തോറ്റത്. ക്യാപ്റ്റനെന്ന നിലയിലും താരമെന്ന നിലയിലും നിരാശജനകമായ പ്രകടനമാണ് പന്ത് കാഴ്ച വെച്ചിരുന്നത്. മികച്ച പ്രകടനത്തോടെ വമ്പന്മാരായ ഹൈദരാബാദിനെ തോൽപ്പിച്ച് തിരിച്ചുവരാനാണ് പന്തിന്റെയും ലഖ്‌നൗവിന്റേയും ശ്രമം.

Content Highlights: Sunrisers Hyderabad Vs Lucknow Super Giants, IPL 2025, Match 7: 

dot image
To advertise here,contact us
dot image