ഹൈവോൾട്ടേജ്‌ പോരാട്ടത്തിൽ ആർസിബിക്കെതിരെ ചെന്നൈയ്ക്ക് തിരിച്ചടി; സ്റ്റാർ പേസർ കളിക്കില്ല

ഐപിഎല്ലിൽ ഇന്ന് ഹൈ വോൾട്ടേജ് പോരാട്ടം

dot image

ഐപിഎല്ലിൽ ഇന്ന് ഹൈ വോൾട്ടേജ് പോരാട്ടം. റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു ചെന്നൈ സൂപ്പർ കിങ്സിനെ നേരിടും. ചെന്നൈയുടെ ഹോം ​ഗ്രൗണ്ടായ ചെപ്പോക്കിലെ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. ആദ്യ മത്സരം വിജയിച്ചാണ് ഇരുടീമുകളും ഇന്ന് നേർക്കുനേർ പോരാട്ടത്തിന് എത്തുന്നത്.

ചെന്നൈ മുംബൈ ഇന്ത്യൻസിനെ നാല് വിക്കറ്റിനാണ് തോൽപ്പിച്ചത്. രചിൻ രവീന്ദ്രയുടെയും റുതുരാജിന്റെയും അർധ സെഞ്ച്വറിയുടെ ബലത്തിലാണ് ചെന്നൈ ജയിച്ചത്. കൊൽക്കത്തയെ ഏഴുവിക്കറ്റിനാണ് ആർസിബി തോൽപ്പിച്ചിരുന്നത്. വിരാട് കോഹ്‌ലി, ഫിൽ സാൾട്ട് എന്നിവരുടെ അർധ സെഞ്ച്വറിയാണ് ആർസിബിയെ ജയിപ്പിച്ചത്.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്റ്റാർ പേസർ മതീഷ പതിരന കളിക്കില്ല. പരിക്കുമൂലം താരം കളിക്കില്ലെന്ന് മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് സ്ഥിരീകരിച്ചു. ചിരവൈരികളായ മുംബൈ ഇന്ത്യൻസിനെതിരായ സീസണിലെ ചെന്നൈയുടെ ആദ്യ മത്സരത്തിലും പതിരന ടീമിൽ ഇല്ലായിരുന്നു. പതിരനയുടെ അഭാവത്തിൽ മുംബൈയ്‌ക്കെതിരെ ആദ്യ മത്സരത്തിൽ നഥാൻ എല്ലിസിനെയാണ് ചെന്നൈ കളത്തിലിറക്കിയത്. ഓസ്‌ട്രേലിയൻ താരമായ എല്ലിസ് നാല് ഓവറിൽ 38 റൺസ് വഴങ്ങി ഒരു വിക്കറ്റും നേടിയിരുന്നു.

Content Highlights: CSK vs RCB IPL today

dot image
To advertise here,contact us
dot image