
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള ഹെവി വോൾട്ടേജ് പോരാട്ടത്തിൽ 50 റൺസിന് ആർസിബി ജയിച്ചിരിക്കുകയാണ്. ആർസിബിയുടെ 197 റൺസ് ലക്ഷ്യം പിന്തുടർന്ന ചെന്നൈയുടെ മറുപടി 146 റൺസിലൊതുങ്ങി. ചെന്നൈയ്ക്ക് വേണ്ടി രചിൻ രവീന്ദ്ര 41 റൺസും ധോണി 30 റൺസും നേടി.
ഒമ്പതാമനായാണ് ധോണി ക്രീസിലെത്തിയത്. ഒമ്പതാം ഓവറിൽ തന്നെ ഇറങ്ങാമായിരുന്ന ധോണി പക്ഷെ ഇമ്പാക്ട് പ്ലെയർ ആയി ഇറങ്ങിയ ശിവം ദുബൈയ്ക്കും ജഡേജയ്ക്കും അശ്വിനും ശേഷമാണ് ഇറങ്ങിയത്. എന്നാൽ അവസാന ഓവറുകളിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ധോണി തകർപ്പൻ പ്രകടനം നടത്തി. ധോണി നേരത്തെ ഇറങ്ങിയിരുന്നുവെങ്കിൽ ചെന്നൈയ്ക്ക് ജയ സാധ്യത അവശേഷിച്ചിരുന്നു.
ഫിനിഷർ റോളിന് പേരുകേട്ട ധോണിയുടെ അടുത്തെങ്ങും പ്രകടനമെത്താത്ത ജഡേജയെയും അശ്വിനെയും നേരത്തെ ഇറക്കിയതുമൂലം ചെന്നൈ തങ്ങളുടെ ജയിക്കാനുള്ള അവസരം പാഴാക്കിയെന്നും ആരാധക വിമർശനമുണ്ട്. കഴിഞ്ഞ സീസണിലും താരം ഇതേ രീതിയിലാണ് കളിച്ചിരുന്നത്.
Content Highlights: Dhoni late entry for csk batting