
ചെന്നൈ സൂപ്പർ കിങ്‌സ്- റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരത്തിലും ധോണിയുടെ മിന്നൽ സ്റ്റംപിങ്. അഞ്ചാം ഓവറിന്റെ അവസാന പന്തിലായിരുന്നു ധോണിയുടെ അത്ഭുത സ്റ്റംപിങ്. നൂർ അഹമ്മദ് എറിഞ്ഞ ഓവറിലായിരുന്നു സാൾട്ടിനെയും കാണികളെയും ഞെട്ടിച്ച സ്റ്റംപിങ് വരുന്നത്.
Even the Fastest thing in Earth not Faster than him @msdhoni .🫡 Lightning stump❤️ ⚡️⚡️ THALA for a reason #dhoni#dhonistumping pic.twitter.com/RYMb0z7Rdx
— Sanjay_sahu (@SATISHPALACHOL) March 28, 2025
കഴിഞ്ഞ മത്സരത്തിൽ സൂര്യകുമാർ യാദവിനെ പുറത്താക്കിയ സ്റ്റംപിങ്ങിനെക്കാൾ വേഗതയിലായിരുന്നു ഈ സ്റ്റംപിങ്. സാള്‍ട്ടിന്റെ കാല്‍ വായുവില്‍ പൊന്തി നില്‍ക്കുന്ന സമയത്താണ് സ്റ്റംപിങ് നടത്തിയത്. ക്രീസില്‍ കാലുറപ്പിക്കാന്‍ സാള്‍ട്ടിനു സമയം ലഭിച്ചതുമില്ല. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. 16 പന്തില്‍ 32 റണ്‍സെടുത്താണ് സാള്‍ട്ട് പുറത്തായത്. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങിയതാണ് സാള്‍ട്ടിന്റെ ഇന്നിങ്‌സ്.
Content Highlights: dhoni stumping fast again vs rcb