ആദ്യജയവുമായി റിഷഭ് പന്തിന്റെ ലഖ്നൗ, ഓറഞ്ച് പടക്കെതിരെ വിജയം അ‍ഞ്ച് വിക്കറ്റിന്

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്.

dot image

ഐപിഎല്ലില്‍ ആദ്യജയവുമായി ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്. എസ് ആർ എച്ചിനെതിരെ അഞ്ച് വിക്കറ്റ് ജയമാണ് പന്തിന്റെ ടീം നേടിയത്. എസ് ആർ എച്ചിന്റെ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ 16.1 ഓവറില്‍ ലക്ഷ്യം മറികടന്നു.

നിക്കോളാസ് പുരാന്‍ (26 പന്തില്‍ 70), മിച്ചല്‍ മാര്‍ഷ് (31 പന്തില്‍ 52) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ലക്‌നൗവിനെ വിജയത്തിലേക്ക് നയിച്ചത്.ഓപണറായ മാർക്രം പുറത്തായ ഉടനെ ക്രീസിലെത്തിയ നിക്കോളാസ് പൂരൻ ശരിക്കും അടിച്ചു തകർക്കുകയായിരുന്നു. 18 പന്തിൽ ആണ് പൂരൻ തന്റെ അർധശതകം കുറിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് നേടിയത്. ഹൈദ്രാബാദിന് വേണ്ടി 47 റൺസെടുത്ത ട്രാവിസ് ഹെഡാണ് ടോപ് സ്കോറർ. നിതീഷ് റെഡ്ഡി 32 റൺസും അങ്കിത് വർമ 13 പന്തിൽ 5 സിക്സറുകളുടെ സഹായത്തോടെ 36 റൺസും നേടി. 4 ഓവറിൽ 34 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ശ്രദ്ധുൽ താക്കൂറാണ് ലഖ്നൗ നിരയിൽ തിളങ്ങിയത്.

content highlights: LSG win against SRH in ipl 2025

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us