
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ട് ഫ്രാഞ്ചൈസികളാണ് ചെന്നൈ സൂപ്പർ കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും. രണ്ട് ടീമുകൾക്കും വലിയ ആരാധകവൃന്ദമാണുള്ളത്. ഏറ്റവും കൂടുതൽ ആരാധകർ ഏത് ടീമിനാണ് എന്ന കാര്യത്തിൽ ഇരുടീമുകളും കുറെ കാലമായി തർക്കത്തിലുമാണ്.
Goat fans Chants RCB RCB At Chepauk stadium 🔥🥵😈#CSKvsRCB #CSKvRCB #ViratKohli𓃵 pic.twitter.com/d2076WwSke
— Akhil Chintu .....Kurnool🔥 (@Akhilntrfan1) March 28, 2025
എന്നാൽ 2025 ലെ ഐപിഎല്ലിന്റെ 8-ാം മത്സരത്തിലെ തങ്ങളുടെ ടീമിന്റെ തകർപ്പൻ പ്രകടനത്തിൽ ചെപ്പോക്കിലെ ചെന്നൈ ആരാധകരുടെ മേൽ ആധിപത്യം പുലർത്തിയിരിക്കുയാണ് ആർസിബി ആരാധകർ. ആർസിബിയെന്നും കോഹ്‌ലിയെന്നും ഉറക്കെ വിളിക്കുന്ന ചാന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
അതേ സമയം ചെപ്പോക്ക് സ്റ്റേഡിയത്തിൽ സിഎസ്‌കെയും ആർസിബിയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന മത്സരത്തിൽ 197 റൺസ് എന്ന കൂറ്റൻ സ്‌കോർ പിന്തുടരുന്നതിനിടെ 80 റൺസിനിടെ ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ചെന്നൈ കടുത്ത സമ്മർദ്ദത്തിലാണ്. നിലവിൽ അശ്വിനും ജഡേജയുമാണ് ക്രീസിൽ.
Content Highlights: RCB and kohli Chants In Chepauk