'ഭുവനേശ്വർ കുമാറിന് ഫിറ്റ്നെസ് പ്രശ്നങ്ങളില്ല, പരിശീലനത്തിൽ നന്നായി പന്തെറിഞ്ഞു': ദിനേശ് കാർത്തിക്

ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആർസിബി നിരയിൽ ഭുവനേശ്വർ കുമാർ കളിച്ചിരുന്നില്ല

dot image

ഐപിഎല്ലിൽ ഇന്ന് നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് നിരയിൽ ഭുവനേശ്വർ കുമാർ കളിച്ചേക്കും. താരത്തിന് നിലവിൽ ഫിറ്റ്നെസ് പ്രശ്നങ്ങളില്ലെന്ന് ആർസിബി മെന്റർ ദിനേശ് കാർത്തിക് സ്ഥിരീകരിച്ചു. എന്റെ അറിവിൽ ഭുവനേശ്വർ കുമാറിന് ഇപ്പോൾ ഫിറ്റ്നെസ് പ്രശ്നങ്ങളില്ല. ഭുവനേശ്വർ അവസാന മത്സരം കളിച്ചിരുന്നില്ല. എന്നാൽ ഇന്നലെ പരിശീലനത്തിനിടെ ഭുവനേശ്വർ നന്നായി പന്തെറിഞ്ഞു. അതിനാൽ ഇന്ന് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ആർസിബി നിരയിൽ ഭുവനേശ്വർ കുമാർ കളിക്കും. ദിനേശ് കാർത്തിക് പറഞ്ഞു.

ഐപിഎല്ലിൽ ആദ്യ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ആർസിബി നിരയിൽ ഭുവനേശ്വർ കുമാർ കളിച്ചിരുന്നില്ല. താരത്തിന് ഫിറ്റ്നെസ് പ്രശ്നങ്ങളുണ്ടെന്നായിരുന്നു റിപ്പോർട്ടുകൾ. റാഷിദ് ധാർ ആണ് ഭുവനേശ്വറിന് പകരമായി ആദ്യ മത്സരത്തിൽ ആർസിബിക്ക് വേണ്ടി കളിച്ചത്.

ആദ്യ മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് റോയൽ ചലഞ്ചേഴ്സ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനം നടത്താൻ ആർസിബിക്ക് കഴിഞ്ഞിരുന്നു. മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സും വിജയിച്ചിരുന്നു.

Content Highlights: RCB mentor Dinesh Karthik hints Bhuvi’s comeback

dot image
To advertise here,contact us
dot image