
ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ റിഷഭ് പന്തിന്റെ നേതൃത്വത്തിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് നേടിയ തകർപ്പൻ വിജയത്തിൽ താരമായത് ഓൾ റൗണ്ടർ ശ്രദ്ധുൽ താക്കൂറായിരുന്നു. അഭിഷേക് ശർമയുടെയും ഇഷാൻ കിഷന്റെയും നിർണായക വിക്കറ്റുകൾ ഉൾപ്പെടെ നാല് വിക്കറ്റുകൾ വീഴ്ത്തിയ ശ്രദ്ധുൽ തന്റെ ടീമിന് മികച്ച വിജയമാണ് സമ്മാനിച്ചത്.
ഫ്രാഞ്ചൈസി അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ, വിജയത്തിന് ശേഷം ടീം ഉടമ സഞ്ജീവ് ഗോയങ്ക ഷാർദുലുമായി ഒരു ഹൃദയസ്പർശിയായ നിമിഷം പങ്കിടുന്നത് കാണാം. ഷാർദുൽ ഒരു ഹസ്തദാനം നൽകാൻ പോയെങ്കിലും ഗോയങ്ക ബോളറെ കുനിഞ്ഞ് നിന്ന് വാങ്ങുന്നതും കെട്ടിപ്പിടിക്കുന്നതും കാണാം.
Our Chairman, Dr. Sanjiv Goenka, extends heartfelt congratulations to the team on their first win, and encourages to focus on giving the best 💙 pic.twitter.com/9ckEd6J6MF
— Lucknow Super Giants (@LucknowIPL) March 28, 2025
അതേസമയം, കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന മെഗാ ലേലത്തിൽ ആരും വാങ്ങാതിരുന്ന ശ്രദ്ധുൽ താക്കൂർ അപ്രതീക്ഷിതമായാണ് ലഖ്‌നൗ ടീമിലെത്തുന്നത്. പരിക്കേറ്റ മൊഹ്‌സിൻ ഖാന് പകരക്കാരനായി ശ്രദ്ധുൽ എൽഎസ്‌ജി ക്യാമ്പിൽ ചേർന്നത്. രണ്ട് കളികളിൽ നിന്ന് ആറ് വിക്കറ്റുകളുമായി സീസണിലെ ടോപ് വിക്കറ്റ് ടേക്കറാണ് താരം.
content highlights: ipl 2025: Shardul Thakur Receives Huge Gesture From Sanjiv Goenka After Beating SRH - Video