RCB ഇത്തവണ മുൻ സീസണുകളെക്കാൾ പത്ത് മടങ്ങ് കരുത്തുള്ള ടീം, കപ്പടിക്കും; എബി ഡിവില്ലിയേഴ്സ്

ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു മുൻ താരവും ദക്ഷിണാഫ്രിക്കൻ ഇതിഹാസവുമായ എബി ഡിവില്ലിയേഴ്സ്

dot image

ഐപിഎല്ലിൽ 17 വർഷങ്ങളുടെ ഇടവേളയിൽ ചെന്നൈ സൂപ്പർ കിങ്സിനെ ചെപ്പോക്കിൽ പരാജയപ്പെടുത്തിയതിന് പിന്നാലെ പ്രതികരണവുമായി റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരു മുൻ താരവും ദക്ഷിണാഫ്രിക്കൻ ഇതിഹാസവുമായ എബി ഡിവില്ലിയേഴ്സ്. ആർസിബി തങ്ങളുടെ മുൻ കാലത്തെ ടീമുകളേക്കാൾ പത്ത് മടങ്ങ് ശക്തമാണെന്നും ഇത്തവണ അവർ തങ്ങളുടെ കിരീടദാഹം തീർക്കുമെന്നും എബിഡി അഭിപ്രായപ്പെട്ടു.

'കഴിഞ്ഞ സീസണുകളിലും ആർസിബിക്ക് മികച്ച താരങ്ങളുണ്ടായിരുന്നു. എന്നാൽ ടീമെന്ന നിലയിൽ ചില ഏകോപന പ്രശ്നങ്ങളുണ്ടായിരുന്നു, എന്നാൽ ഇതെല്ലാം ഇത്തവണ പരിഹരിക്കപ്പെട്ടു. ചെന്നൈയെ അവരുടെ മണ്ണിൽ വലിയ മാർജിനിൽ തോൽപ്പിച്ചതോടെ ആർസിബി തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണെന്നും' എബിഡി കൂട്ടിച്ചേർത്തു.

അതേ സമയം ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് റോയൽ ചലഞ്ചേഴ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് 146 റൺസിലെത്താനെ സാധിച്ചുള്ളു.

Content Highlights:10 times better; ab de villiars praises rcb after win vs chennai super kings

dot image
To advertise here,contact us
dot image