കൂവി വിളിച്ച കാണികൾ ആരവമൊരുക്കുന്നു; സ്വന്തം ടീമിനും മുൻ ടീമിനും മുന്നിൽ ഹാർദിക്കിന്റെ രണ്ടാം വരവ്

കഴിഞ്ഞ വർഷം ഹാർദിക്കിന് ഗുജറാത്ത് ടൈറ്റൻസിന്റെയും മുംബൈ ഇന്ത്യൻസിന്റെയും കാണികളുടെ കൂവി വിളികളും പരിഹാസവും നേരിടേണ്ടി വന്നിരുന്നു

dot image

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും തമ്മിലുള്ള മത്സരത്തിന്റെ ടോസ് നടക്കുകയാണ്. ഇയാൻ ബിഷപ്പാണ് ടോസ് നയിച്ചത്. ടോസ് നേടിയ ഹാർദിക് പാണ്ഡ്യയെ ബിഷപ്പ് മൈക്കിൽ സംസാരിക്കാൻ വിളിച്ചു, ആർപ്പുവിളികൾ കൊണ്ടാണ് ആ നിമിഷത്തെ ഗ്യാലറിയിലെ പതിനായിരങ്ങൾ സ്വീകരിച്ചത്.

കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഇരു ടീമുകളും തമ്മിലുള്ള മത്സരത്തിനിടെ ടൈറ്റൻസ് വിട്ട ഹാർദിക് പാണ്ഡ്യയെ ടൈറ്റൻസ് ആരാധകർ കൂകിയാണ് സ്വീകരിച്ചിരുന്നത്. ടീമിനൊപ്പം നിൽക്കാത്തതിനും ടീം മാറിയതിനും മുഴുവൻ കാണികളും അദ്ദേഹത്തിനെതിരെ അന്ന് രംഗത്തെത്തി.


കഴിഞ്ഞ വർഷം മുംബൈ ഇന്ത്യൻസ് മുൻ നായകനായിരുന്ന രോഹിത് ശർമയെ മാറ്റി ക്യാപ്റ്റനായതിന് മുംബൈ ആരാധകരുടെ കയ്യിൽ നിന്നും നിരന്തരം പരിഹാസവും കൂകിവിളിയും നേരിടേണ്ടി വന്നിരുന്നു.

എന്നാൽ കഴിഞ്ഞ സീസണിന് ശേഷം ഇന്ത്യൻ ക്രിക്കറ്റിനൊപ്പം മിന്നും പ്രകടനം നടത്താൻ പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു. ഇന്ത്യയ്ക്ക് ടി 20 ലോകകിരീടവും ചാംപ്യൻസ് ട്രോഫി കിരീടവും നേടികൊടുക്കുന്നതിൽ നിർണായക പങ്കും വഹിച്ചു. ടി 20 ലോകകപ്പ് കിരീട നേട്ടത്തിന് ശേഷം നടത്തിയ പ്രതികരണവും പാണ്ഡ്യയെ ആരധകർക്ക് പ്രിയപ്പെട്ടതാക്കി.

അതേ സമയം ടോസ് നഷ്ടപ്പെട്ട് ബാറ്റിഗിനിറങ്ങിയ ഗുജറാത്ത് മികച്ച സ്കോറിന് വേണ്ടി പൊരുതുകയാണ്. 17 ഓവർ പിന്നിടുമ്പോൾ 169 റൺസിന് മൂന്ന് എന്ന നിലയിലാണ്. സുദർശൻ 62 റൺസ് നേടി പുറത്താകെ ക്രീസിലുണ്ട്. ശുഭ്മാൻ ഗിൽ 38 റൺസും ജോസ് ബട്ട്ലർ 39 റൺസും നേടി.

Content Highlights: hardik pandya after the loud cheers in Ahmedabad

dot image
To advertise here,contact us
dot image