
ഐപിഎൽ പതിനെട്ടാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ മുംബൈയുടെ ആദ്യ മത്സരത്തിൽ മിന്നും പ്രകടനം നടത്തിയ മലയാളി താരം വിഘ്‌നേഷ് പുത്തൂർ ഇന്ന് ഗുജറാത്തിനെതിരെയുള്ള മത്സരത്തിൽ കളിക്കില്ല. ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത മുംബൈ പ്ലെയിങ് ഇലവനിൽ തരമില്ല. ഇമ്പാക്ട് പ്ലെയർ ആയിട്ടും താരമെത്തില്ല.
മുംബൈയ്ക്ക് വേണ്ടി മുജീബ് ഉർ റഹ്‌മാൻ, മിച്ചൽ സാന്റ്നർ, നമാൻ ദിർ എന്നിവർ സ്പിന്നർമാരായി എത്തും. ഹാര്‍ദിക് പാണ്ഡ്യ, ദീപക് ചഹാർ, ട്രന്റ് ബോൾട്ട്, സത്യനാരായണ രാജു എന്നിവർ പേസർമാരായി എത്തും.
ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, ഷാരൂഖ് ഖാന്‍, രാഹുല്‍ ടെവാതിയ, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്കിള്‍ടണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്റ് ബോള്‍ട്ട്, മുജീബ് ഉര്‍ റഹ്മാന്‍, സത്യനാരായണ രാജു.
Content Highlights: Star performance in the first match; Mumbai still not picking Vignesh in the team against Gujarat