RCBയ്ക്കെതിരെ കനത്ത തോൽവിയിലും ബാറ്റിങ് റെക്കോർഡിട്ട് ധോണി, ഇനി CSK ടോപ് സ്കോറർ

മുൻ താരം സുരേഷ് റെയ്നയുടെ റെക്കോർഡാണ് ധോണി മറികടന്നത്

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനോട് കനത്ത പരാജയം ഏറ്റുവാങ്ങിയിരിക്കുകകയാണ് ചെന്നൈ സൂപ്പർ കിങ്സ്. എന്നാൽ കനത്ത തോൽവിക്കിടയിലും ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി ഒരു റെക്കോർഡ് നേട്ടം സ്വന്തമാക്കി. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ഏറ്റവും കൂടുതൽ റൺസെടുത്ത താരം ഇനി മുതൽ ധോണിയാണ്. മുൻ താരം സുരേഷ് റെയ്നയുടെ റെക്കോർഡാണ് ധോണി മറികടന്നത്.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 171 ഇന്നിം​ഗ്സുകൾ കളിച്ച സുരേഷ് റെയ്ന 4,687 റൺസ് നേടിയിട്ടുണ്ട്. 204 ഇന്നിം​ഗ്സുകളിൽ നിന്നായി 4,699 റൺസാണ് മഹേന്ദ്ര സിങ് ധോണിയുടെ സമ്പാദ്യം. റോയൽ ചലഞ്ചേഴ്സിനെതിരെ 16 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 30 റൺസെടുത്തതോടെയാണ് റെയ്നയെ മറികടന്ന് ധോണി ചെന്നൈയുടെ റൺവേട്ടക്കാരിൽ ഒന്നാമനായത്.

അതിനിടെ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ 50 റൺസിന്റെ വിജയം റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ആർ സി ബി നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 196 റൺസെടുത്തു. മറുപടി പറഞ്ഞ ചെന്നൈ സൂപ്പർ കിങ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് 146 റൺസിലെത്താനെ സാധിച്ചുള്ളു.

Content Highlights: MS Dhoni Breaks Suresh Raina's Record To Become CSK's Leading Run Scorer

dot image
To advertise here,contact us
dot image