'CSK കളിക്കുന്നതും നല്ല ക്രിക്കറ്റാണ്, ‍ഞങ്ങളെ വിലകുറച്ച് കാണരുത്'; ക്ഷുഭിതനായി സ്റ്റീഫൻ ഫ്ലെമിങ്

ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ശൈലിയെ ചോദ്യം ചെയ്തതാണ് ഫ്ലെമിങ്ങിനെ ചൊടിപ്പിച്ചത്

dot image

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരായ മത്സരത്തിലെ പരാജയത്തിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകനോട് ക്ഷുഭിതനായി ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ്. ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ബാറ്റിങ് ശൈലിയെ ചോദ്യം ചെയ്തതാണ് ഫ്ലെമിങ്ങിനെ ചൊടിപ്പിച്ചത്.

മാധ്യമപ്രവർത്തകന്റെ ചോദ്യം: ആദ്യ മത്സരത്തിൽ ചെന്നൈ 156 റൺസ് വിജയലക്ഷ്യം 20-ാം ഓവറിലാണ് മറികടന്നത്. രണ്ടാം മത്സരത്തിൽ 20 ഓവറിൽ നേടിയത് 146 റൺസും. ട്വന്റി 20യിൽ കാലഹരണപ്പെട്ട ശൈലിയിലല്ലേ ചെന്നൈ കളിക്കുന്നത്?

സ്റ്റീഫൻ ഫ്ലെമിങ്ങിന്റെ മറുപടി: ചെന്നൈയുടെ ബാറ്റിങ് ശൈലിയെന്ന് പറയുന്നതുകൊണ്ട് നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്. 250 റൺസ് അടിക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്. അങ്ങനെ കളിക്കാനും ചെന്നൈയ്ക്ക് കഴിയും. എനിക്ക് നിങ്ങളുടെ ചോദ്യം മനസിലായില്ല. കഴിഞ്ഞ മത്സരങ്ങളിൽ ആദ്യ ബോൾ മുതൽ ആക്രമിച്ച് കളിക്കാൻ ചെന്നൈയ്ക്ക് സാധിച്ചില്ല. അതിന് കാരണം തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായതാണ്. മത്സരം അവസാനിക്കുമ്പോൾ ആരാണ് ജയിക്കുന്നതെന്നാണ് നോക്കേണ്ടത്. ചെറിയ സ്കോറുകൾ വിജയിക്കുന്നതും മികച്ച ക്രിക്കറ്റാണ്. ചെന്നൈ സൂപ്പർ കിങ്സിനെ വിലകുറച്ച് കാണരുത്.

മാധ്യമപ്രവർത്തകൻ: ഞാൻ ചെന്നൈയെ വിലകുറിച്ച് കാണുകയല്ല.

സ്റ്റീഫൻ ഫ്ലെമിങ്: അങ്ങനെ തന്നെയാണ് ചെയ്തത്. നിങ്ങളുടേത് ശരിയായ ചോദ്യമല്ല.

ഐപിഎല്ലിൽ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ചെന്നൈ സൂപ്പർ കിങ്സിന് ഒരു ജയവും ഒരു തോൽവിയുമാണുള്ളത്. ആദ്യ മത്സരത്തിൽ ചെന്നൈ മുംബൈ ഇന്ത്യൻസിനെ പരാജയപ്പെടുത്തി. എന്നാൽ രണ്ടാം മത്സരത്തിൽ ചെന്നൈ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് പരാജയപ്പെട്ടു.

Content Highlights: Stephen Fleming lost his cool to a journalist

dot image
To advertise here,contact us
dot image