ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ ഫിഫ്റ്റി; ചരിത്രം കുറിച്ച് ന്യൂസിലാൻഡിന്റെ 21 കാരൻ

ഏകദിന അരങ്ങേറ്റത്തില്‍ 26 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഇന്ത്യയുടെ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലുള്ള റെക്കോര്‍ഡാണ് മുഹമ്മദ് അബ്ബാസ് തകര്‍ത്തത്

dot image

ടി20 പരമ്പരയിലെ 4-1 വിജയത്തിന് ശേഷം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ന്യൂസിലാൻഡ് മിന്നും ജയം നേടിയിരിക്കുകയാണ്. 73 റൺസിനാണ് ജയം. ന്യൂസിലാൻഡിനായി മാർക്ക് ചാപ്മാൻ സെഞ്ച്വറി നേടിയപ്പോൾ ഡാരിയാൽ മിച്ചലും മുഹമ്മദ് അബ്ബാസും അർധസെഞ്ച്വറികൾ നേടി. ഇതിൽ മുഹമ്മദ് അബ്ബാസിന്റേത് ഏകദിന അരങ്ങേറ്റത്തിലെ ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി കൂടിയായിരുന്നു.

24 പന്തിലാണ് താരം അർധ സെഞ്ച്വറി അടിച്ചത്. ഏകദിന അരങ്ങേറ്റത്തില്‍ 26 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച ഇന്ത്യയുടെ ക്രുനാല്‍ പാണ്ഡ്യയുടെ പേരിലുള്ള റെക്കോര്‍ഡാണ് മുഹമ്മദ് അബ്ബാസ് തകര്‍ത്തത്. 2021ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ക്രുനാല്‍ പാണ്ഡ്യ 26 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച് ഏകദിന അരങ്ങേറ്റത്തിലെ അതിവേഗ ഫിഫ്റ്റിയുടെ റെക്കോര്‍ഡ് സ്വന്തമാക്കിയത്.

പാകിസ്താനെതിരെ ന്യൂസിലന്‍ഡിനായി ആറാം നമ്പറിലാണ് 21കാരനായ മുഹമ്മദ് അബ്ബാസ് ബാറ്റിംഗിനിറങ്ങിയത്. ക്രീസിലെത്തിയതിന് പിന്നാലെ തകര്‍ത്തടിച്ച അബ്ബാസ് കിവീസ് സ്കോര്‍ 350ന് അടുത്തെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. താരം മൂന്ന് ഫോറുകളും മൂന്ന് സിക്സറുകളും നേടി.

Content Highlights: Muhammad Abbas scored fastest fifty by an ODI debutant

dot image
To advertise here,contact us
dot image