
കഴിഞ്ഞ ദിവസം ആർസിബിയ്ക്കെതിരായ മത്സരത്തിൽ ചെന്നൈ പരാജയപ്പെട്ടപ്പോൾ ഇതിഹാസതാരം മഹേന്ദ്രസിങ് ധോണി വെെകിയിറങ്ങിയത് ചർച്ചയായിരുന്നു. ഒൻപതാമനായാണ് ധോണി ക്രീസിലെത്തിയത്. നേരത്തെ തന്നെ ഇറങ്ങാമായിരുന്ന ധോണി പക്ഷെ ഇമ്പാക്ട് പ്ലെയർ ആയി ഇറങ്ങിയ ശിവം ദുബൈയ്ക്കും ജഡേജയ്ക്കും അശ്വിനും ശേഷമാണ് ഇറങ്ങിയത്. എന്നാൽ അവസാന ഓവറുകളിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം ധോണി തകർപ്പൻ പ്രകടനം നടത്തി. ധോണി നേരത്തെ ഇറങ്ങിയിരുന്നുവെങ്കിൽ ചെന്നൈയ്ക്ക് ജയ സാധ്യത അവശേഷിച്ചിരുന്നു.ഇപ്പോൾ ധോണി വെെകിയിറങ്ങിയതിനെക്കുറിച്ച് തന്റെ അഭിപ്രായപ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ വീരേന്ദ്ര സെവാഗ്.
ഈ വിഷയത്തിലെ പരിഹാരമാർഗം തീരുമാനിക്കേണ്ടത് ധോണിയും അദ്ദേഹത്തിന്റെ ടീമുമാണ്. ധോണി ഏതാനും പന്തുകൾ മാത്രമേ ഇപ്പോൾ കളിക്കുന്നുള്ളൂ. അദ്ദേഹം ഈയിടെയായി ഇറങ്ങാറുള്ളത് 17-18 ഓവറുകളിലാണ്. കഴിഞ്ഞ മത്സരത്തിലും ധോണി ആ ഒരു പൊസിഷനിലിറങ്ങുന്നത് കണ്ടപ്പോൾ എനിക്ക് പ്രത്യേകിച്ച് അത്ഭുതമൊന്നും തോന്നിയില്ല. ധോണി നേരത്തെ ഇറങ്ങിയത് കൊണ്ടൊന്നും കളിയിൽ മാറ്റുമുണ്ടാകുമെന്ന് തോന്നുന്നില്ല. കാരണം ആർസിബി അത്രയും നല്ല രീതിയിലാണ് കളിച്ചത്. സേവാഗ് പറയുന്നു.
2024 സീസൺ മുതലേ ധോണി ഈ രീതിയിലാണ് ഏത് സിറ്റുവേഷനാണെങ്കിലും ബാറ്റിങ്ങിനായി ഇറങ്ങിക്കൊണ്ടിരുന്നത്. ഇതിലെ ഏറ്റവും കൗതുകകരമായ കാര്യമെന്താണെന്ന് വെച്ചാൽ, ധോണി അവസാനമായി ഒൻപതാം നമ്പറിൽ ഇറങ്ങിയത് 2024 ൽ പഞ്ചാബ് കിങ്സിനെതിരായിരുന്നു. അന്ന് പൂജ്യത്തിന് പുറത്താകാനായിരുന്നു വിധി.
Content highlights: IPL 2025: Sehwag says its upto dhoni and csk about his batting position