ചരിത്രത്തിലാദ്യമായി IPL ലെ ഒരു മത്സരത്തിൽ റാഷിദ് ഖാൻ മുഴുവൻ ഓവറും എറിഞ്ഞില്ല; കാരണം പറഞ്ഞ് ക്യാപ്റ്റൻ ഗിൽ

ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് 20 ഓവർ എറിഞ്ഞ ഒരു മത്സരത്തിൽ റാഷിദ് തന്റെ മുഴുവൻ ക്വാട്ടയായ നാല് ഓവർ എറിയാതിരുന്നത്.

dot image

ഐപിഎല്ലിലെ ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി അഫ്ഗാൻ സ്റ്റാർ സ്പിന്നർ രണ്ട് ഓവർ മാത്രമാണ് എറിഞ്ഞിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ഇതാദ്യമായാണ് 20 ഓവർ എറിഞ്ഞ ഒരു മത്സരത്തിൽ റാഷിദ് തന്റെ മുഴുവൻ ക്വാട്ടയായ നാല് ഓവർ എറിയാതിരുന്നത്.

ഇന്നലെ റാഷിദ് 2 ഓവർ എറിഞ്ഞ് 10 റൺസ് മാത്രം വിട്ടുകൊടുത്തു. അതേ സമയം റാഷിദ് ഖാൻ രണ്ട് ഓവറിൽ കൂടുതൽ പന്തെറിയേണ്ടെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണം ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ വിശദീകരിച്ചു. ഇന്നിങ്സിന്റെ അവസാന ഓവറുകളിൽ റാഷിദിനെ പന്തെറിയാൻ ഏൽപിക്കാൻ തീരുമാനിച്ചെങ്കിലും ആ സമയത്ത് ഫാസ്റ്റ് ബൗളർമാർ മികച്ച പ്രകടനം കാഴ്ചവച്ചതിനാൽ അത് തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ഗിൽ കൂട്ടിച്ചേർത്തു.

2017 ലാണ് റാഷിദ് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചേരുന്നത്. ടൂർണമെന്റിന്റെ തുടക്കകാലത്ത് സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളായിരുന്നു . 123 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം 150 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

Content Highlights: rashid khan does not bowl full quota of overs in ipl gil says reason

dot image
To advertise here,contact us
dot image