
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 36 റൺസിന്റെ മിന്നും ജയമാണ് ഗുജറാത്ത് ടൈറ്റൻസ് നേടിയത്. തുടക്കത്തിൽ സായ് സുദർശൻ, ശുഭ്മാൻ ഗിൽ, ബട്ട്ലർ എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന് 196 എന്ന മികച്ച സ്കോർ സമ്മാനിച്ചത്. സായ് 63 റണ്സെടുത്തപ്പോൾ ഗിൽ 38 റൺസും ബട്ട്ലർ 39 റൺസും നേടി.
250 ന് മുകളിൽ സ്കോർ ചെയ്യാവുന്ന റൺ റേറ്റിലേക്ക് കുതിച്ചെങ്കിലും പിന്നീട് വന്നവർക്ക് അവസരം മുതലാക്കാനായില്ല. അവസാന 13 പന്തുകളിൽ ഗുജറാത്ത് അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെടുത്തി. ഇതിൽ മുഖ്യ പരിശീലകൻ ആശിഷ് നെഹ്‌റയുടെ നിരാശ കാണാമായിരുന്നു. നെഹ്റ ബാറ്റർമാരോട് ആക്രോശിക്കുന്നതും കാണാമായിരുന്നു.
അതേ സമയം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് മുംബൈ ഇന്ത്യൻസിനെ 36 റൺസിനാണ് തോൽപ്പിച്ചത്. ഗുജറാത്തിന്റെ പേസർമാരുടെ മിന്നും പ്രകടനമാണ് ഗുജറാത്തിന് തുണയായത്. പ്രസിദ് കൃഷ്ണയും മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതം നേടി. മുംബൈക്ക് വേണ്ടി തിലക് വർമയും സൂര്യകുമാർ യാദവും മാത്രമാണ് തിളങ്ങിയത്. തിലക് വർമ ഒരു സിക്‌സറും മൂന്ന് ഫോറും അടക്കം 36 പന്തിൽ 39 റൺസ് നേടി. സൂര്യ 28 പന്തിൽ നാല് സിക്‌സറും ഒരു ഫോറും അടക്കം 48 റൺസ് നേടി. 17 പന്തിൽ 11 റൺസ് മാത്രം നേടി നിരാശപ്പെടുത്തി.
Content Highlights: Ashish Nehra screams his lungs out at GT squad during batting collapse vs MI