'ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം, ഫീൽഡിൽ പ്രഫഷണലിസം വേണം'; മുംബൈയുടെ തോൽവിയിൽ ഹാർദിക്

ഗുജറാത്ത് ടൈറ്റൻസിനോട് തോൽവി ഏറ്റുവാങ്ങിയ ശേഷം പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ

dot image

ഗുജറാത്ത് ടൈറ്റൻസിനോട് 36 റൺസിന്റെ തോൽവി ഏറ്റുവാങ്ങിയ ശേഷം പ്രതികരണവുമായി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. കളിക്കാർ ഗ്രൗണ്ടിൽ കൂടുതൽ പ്രഫഷണലിസം കാണിക്കണമെന്നും ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും പാണ്ഡ്യ പറഞ്ഞു. ' ഫീൽഡിങ്ങിൽ താരങ്ങളുടെ പ്രകടനം മോശമായിരുന്നു, ജോസ് ബട്‌ലറുടെ നിർണായക ക്യാച്ച് വിട്ടുകളഞ്ഞത് മുതൽ ബൗണ്ടറികൾ അനാവശ്യമായി വഴങ്ങിയതും ഓവർത്രോകളിലൂടെ റൺസ് വഴങ്ങിയതും തിരിച്ചടിയായെന്നും പാണ്ഡ്യ പറഞ്ഞു.

അതേ സമയം ഗുജറാത്തിന്റെ 196 റൺസ് പിന്തുടർന്ന മുംബൈയുടെ ബാറ്റിങ്ങ് ഇന്നിങ്സിൽ മുംബൈ ക്യാപ്റ്റൻ 17 പന്തിൽ നിന്ന് 11 റൺസ് മാത്രമാണ് നേടിയിരുന്നത്. മുംബൈയ്ക്ക് വേണ്ടി ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മാത്രമാണ് തിളങ്ങിയത്. താരം വെറും 28 പന്തിൽ നിന്ന് 48 റൺസ് നേടി.

അതേ സമയം ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട മുംബൈയ്ക്ക് അടുത്ത മത്സരം കൂടുതൽ നിർണായകമാകും. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിനോടായിരുന്നു തോൽവി. നാല് വിക്കറ്റിനാണ് തോറ്റത്. ടീം അടുത്തതായി തിങ്കളാഴ്ച അജിങ്ക്യ രഹാനെയുടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. സീസണിലെ മുംബൈയുടെ ആദ്യ ഹോം മത്സരമായിരിക്കും ഈ മത്സരം.

Content Highlights: batters need to take responsibility Hardik Pandya on mumbai indians lose vs gujarat titans

dot image
To advertise here,contact us
dot image