SRHന്റെ പ്രതീക്ഷകൾ കൈയ്യിലാക്കിയ ക്യാച്ച്; അതാണ് ജെയ്ക് ഫ്രെയ്സർ മ​ക്​ഗർ​ഗ്

ഡീപ് മിഡ്‍വിക്കറ്റിൽ ഫീൽഡിലായിരുന്ന മക്​ഗർ​ഗ് ഉയർന്നുചാടി പന്ത് കൈപ്പിടിയിലാക്കി

dot image

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ തകർപ്പൻ ക്യാച്ചുമായി ഡൽഹി ക്യാപിറ്റൽസ് താരം ജെയ്ക് ഫ്രെയ്സർ മക്ഗർഗ്. സൺറൈസേഴ്സിനായി നന്നായി കളിച്ചുകൊണ്ടിരുന്ന അനികേത് വര്‍മയുടെ വിക്കറ്റാണ് തകർപ്പൻ ക്യാച്ചിലൂടെ മക്​ഗർ​ഗ് സ്വന്തമാക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് ഇന്നിം​ഗ്സിന്റെ 16-ാം ഓവറിലെ അഞ്ചാം പന്തിലാണ് തകർപ്പൻ ക്യാച്ച് പിറന്നത്. കുൽദീപ് യാദവിന്റെ പന്ത് മിഡ്‍വിക്കറ്റിന് മുകളിലേക്ക് അടിച്ചുപറത്താനായിരുന്നു അനികേതിന്റെ ശ്രമം. എന്നാൽ ഡീപ് മിഡ്‍വിക്കറ്റിൽ ഫീൽഡിലായിരുന്ന മക്​ഗർ​ഗ് ഉയർന്നുചാടി പന്ത് കൈപ്പിടിയിലാക്കി. 41 പന്തിൽ അഞ്ച് ഫോറും ആറ് സിക്സറും സഹിതം 74 റൺസുമായി അനികേത് മടങ്ങി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. അനികേതിനെ കൂടാതെ 32 റൺസെടുത്ത ഹെൻ‍റിച്ച് ക്ലാസനും 22 റൺസെടുത്ത ട്രാവിസ് ഹെഡുമാണ് സൺറൈസേഴ്സിനായി തിളങ്ങിയത്. ഡൽഹി ക്യാപിറ്റൽസിനായി മിച്ചൽ സ്റ്റാർക് അഞ്ചും കുൽദീപ് യാദവ് മൂന്നും വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Jake Fraser-McGurk grabs catch of IPL 2025 

dot image
To advertise here,contact us
dot image