ഐപിഎൽ ഇംപാക്ടിന് ജന്മനാടിന്റെ ആദരം; പെരിന്തൽമണ്ണയിൽ ‘വിഘ്നേഷ് പുത്തൂർ പവലിയൻ’ നിർമ്മിക്കും

25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയൻ നിർമ്മിക്കുക

dot image

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ പ്രകടനം നടത്തിയ മുംബൈ ഇന്ത്യൻസിന്റെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ജന്മനാടിന്റെ ആദരം. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ വിഘ്നേഷ് പുത്തൂർ പവലിയൻ നിർമ്മിക്കാൻ പെരിന്തൽമണ്ണ നഗരസഭ തീരുമാനിച്ചു. 25 ലക്ഷം രൂപ ചിലവഴിച്ചാണ് പവലിയൻ നിർമ്മിക്കുക. ബജറ്റിൽ ഉൾപ്പെടുത്തി പദ്ധതിക്ക് അംഗീകാരം നൽകി.

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ ആദ്യ മത്സരത്തിൽ മൂന്ന് വിക്കറ്റുകളാണ് വിഘ്നേഷ് സ്വന്തമാക്കിയത്. ചെന്നൈ നായകൻ റുതുരാജ് ഗെയ്ക്ക്‌വാദ്‌, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരെയാണ് വിഘ്നേഷ് പുറത്താക്കിയത്. ചെപ്പോക്കിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ രോഹിത് ശർമയ്ക്ക് പകരമായി ഇംപാക്ട് താരമായാണ് വിഘ്‌നേഷ് കളത്തിലെത്തിയത്. ‌

മലപ്പുറത്തുകാരനായ വിഘ്നേഷ് കേരള ക്രിക്കറ്റിന്റെ സീനിയർ ടീമിൽ കളിച്ചിട്ടില്ല. വിഘ്നേഷിന്റെ പിതാവ് സുനിൽ കുമാർ ഒരു ഓട്ടോറിക്ഷാ ഡ്രൈവറാണ്, കെ പി ബിന്ദുവാണ് മാതാവ്. കേരള ക്രിക്കറ്റ് ലീഗിലെ തകർപ്പൻ പ്രകടനമാണ് 24കാരനായ വിഘ്നേഷിനെ മുംബൈ ഇന്ത്യൻസിൽ എത്തിച്ചത്. ഐപിഎൽ താരലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് വിഘ്നേഷിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.

Content Highlights: Vignesh Puthur Pavalion will construct in Perinthalmanna stadium

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us