
ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് സഹതാരം കെ എൽ രാഹുലിന്റെ പിന്തുണ തുറന്നുപറഞ്ഞ് അഭിഷേക് പോറൽ. കെ എൽ രാഹുൽ തനിക്ക് മൂത്ത സഹോദരനെപ്പോലാണ്. സൺറൈസേഴ്സിനെതിരായ മത്സരത്തിൽ ഒരു ക്യാച്ച് വിട്ടപ്പോൾ രാഹുൽ എന്നിക്ക് പിന്തുണ നൽകി. ക്യാച്ച് കൈവിട്ടതോർത്ത് വിഷമിക്കണ്ടേതില്ലെന്നും ബാറ്റിങ്ങിൽ ശ്രദ്ധിക്കാനുമായിരുന്നു രാഹുലിന്റെ വാക്കുകൾ. അത് സ്വതസിദ്ധമായ ശൈലിയിൽ കളിക്കാൻ തന്നെ സഹായിച്ചെന്നും പോറൽ വ്യക്തമാക്കി.
ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ തുടർച്ചയായ രണ്ടാം ജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഡൽഹി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.
മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങിൽ ജെയ്ക് ഫ്രെയ്സർ മക്ഗർഗും ഫാഫ് ഡു പ്ലെസിസും ഡൽഹി ക്യാപിറ്റൽസിനായി മികച്ച തുടക്കമാണ് നൽകിയത്. 27 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സറും സഹിതം മക്ഗർഗ് 50 റൺസെടുത്തു. 32 പന്തിൽ നാല് ഫോറും രണ്ട് സിക്സറും സഹിതം മക്ഗർഗ് 38 റൺസ് നേടി. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റിൽ 81 റൺസാണ് കൂട്ടിച്ചേർത്തത്.
ഡു പ്ലെസിസിനെയും മക്ഗർഗിനെയും അഞ്ച് പന്തിൽ 15 റൺസെടുത്ത കെ എൽ രാഹുലിനെയും വീഴ്ത്തി സീഷാൻ അൻസാരി സൺറൈസേഴ്സിനായി മൂന്ന് വിക്കറ്റെടുത്തു. എന്നാൽ 18 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം പുറത്താകാതെ 34 റൺസെടുത്ത അഭിഷേക് പോറലും 14 പന്തിൽ മൂന്ന് ഫോറുകൾ സഹിതം പുറത്താകാതെ 21 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റമ്പ്സും ഡൽഹി ക്യാപിറ്റൽസിനെ വിജയത്തിലെത്തിച്ചു.
Content Highlights: KL Bhai is like a big brother, he really backed me says Abishek Porel