'ഒന്ന്, രണ്ട് കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ വിജയങ്ങൾ ഉണ്ടാകും'; തോൽവിയിൽ പ്രതികരിച്ച് പാറ്റ് കമ്മിൻസ്

'സൺറൈസേഴ്സിന്റെ ബാറ്റിങ് ശൈലിവെച്ച് ഈ സ്കോർ കുറവാണ്'

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സൺറൈസേഴ്സ് ടീം നായകൻ പാറ്റ് കമ്മിൻസ്. 'അനികേത് വർമയുടെ മികച്ച ബാറ്റിങ്ങാണ് സൺറൈസേഴ്സിന് ഭേദപ്പെട്ട സ്കോർ നേടി നൽകിയത്. ഇന്നിം​ഗ്സിന്റെ തുടക്കത്തിൽ തന്നെ സൺറൈസേഴ്സിന് വിക്കറ്റുകൾ നഷ്ടമായി. മോശം ഷോട്ടുകൾ അല്ല, റൺഔട്ട് ഉൾപ്പെടെ നിർഭാ​ഗ്യമാണ് വിനയായത്. സൺറൈസേഴ്സിന്റെ ബാറ്റിങ് ശൈലിവെച്ച് ഈ സ്കോർ കുറവാണ്.' പാറ്റ് കമ്മിൻസ് മത്സരശേഷം പ്രതികരിച്ചു.

'കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ സൺറൈസേഴ്സിന്റെ പദ്ധതികൾ നടപ്പിലായില്ല. ഒന്ന്, രണ്ട് കാര്യങ്ങളിൽ മാറ്റം വരുത്തിയാൽ സൺറൈസേഴ്സിന് വിജയങ്ങൾ ഉണ്ടാകും. അനികേത് അത്രമേൽ അറിയപ്പെടുന്ന ഒരു താരമല്ല. എന്നാൽ ഈ ടൂർണമെന്റിൽ അനികേതിന്റെ പ്രകടനം ഏറെ മികച്ചതാണ്. അനികേത് ക്രീസിലുണ്ടായിരുന്നപ്പോൾ സൺറൈസേഴ്സിന് വിജയപ്രതീക്ഷയുണ്ടായിരുന്നു. മറ്റ് താരങ്ങളും നല്ല പ്രകടനത്തിന് ശ്രമിച്ചിട്ടുണ്ട്. അതിനാൽ ടീമിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണമെന്ന് തോന്നുന്നില്ല.' കമ്മിൻസ് വ്യക്തമാക്കി.

ഇന്ത്യൻ പ്രീമിയർ ലീ​ഗ് സീസണിൽ തുടർച്ചയായ രണ്ടാം ജയമാണ് ഡൽഹി ക്യാപിറ്റൽസ് നേടിയത്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഡൽഹി നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 18.3 ഓവറിൽ 163 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 16 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് ലക്ഷ്യത്തിലെത്തി.

Content Highlights: One or two things differently and the results would change says Pat Cummins

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us