തോൽവിക്കിടയിലും നേട്ടമുണ്ടാക്കി രോഹിത്; IPL ൽ 600 ഫോറുകൾ നേടുന്ന നാലാമത്തെ മാത്രം താരം

ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് 36 റൺസിനാണ് തോറ്റത്

dot image

ഇന്നലെ നടന്ന ഐപിഎൽ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ മുംബൈ ഇന്ത്യൻസ് 36 റൺസിനാണ് തോറ്റത്. മത്സരത്തിൽ തോറ്റെങ്കിലും മുംബൈയുടെ ഇതിഹാസ താരം രോഹിത് ശർമ ഐപിഎൽ ചരിത്രത്തിലെ ഒരു സുപ്രധാന നായിക കല്ല് പിന്നിട്ടു. ഐപിഎൽ ചരിത്രത്തിൽ 600 ഫോറുകൾ നേടുന്ന നാലാമത്തെ മാത്രം താരമായി അദ്ദേഹം ഉയർന്നു.

അതേ സമയം ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയവരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ശിഖർ ധവാനാണ്. 222 മത്സരങ്ങളിൽ നിന്ന് 768 ഫോറുകൾ നേടിയിട്ടുണ്ട്. 254 മത്സരങ്ങളിൽ നിന്ന് 711 ഫോറുകൾ നേടിയ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനത്തും, 184 മത്സരങ്ങളിൽ നിന്ന് 663 ഫോറുകൾ നേടിയ ഡേവിഡ് വാർണർ മൂന്നാം സ്ഥാനത്തും തുടരുന്നു. നാലാം സ്ഥാനത്തുള്ള രോഹിത് തന്റെ 259-ാം മത്സരത്തിൽ 601 ഫോറുകൾ നേടിയിട്ടുണ്ട്.

അതേ സമയം ഇന്നലെ സിറാജാണ് രോഹിതിനെ പുറത്താക്കിയത്. ആദ്യ ഓവറിൽ തന്റെ സ്ഥിരം ശൈലിയിൽ മിന്നുന്ന രണ്ട് ഫോറുകളുമായി തുടങ്ങിയ ശേഷമാണ് രോഹിത് വീണത്. രണ്ട് ഫോറുകൾക്ക് ശേഷം ഒരു മികച്ച പന്തിൽ സിറാജ് രോഹിത്തിനെ സ്റ്റംപ്‌ പിഴുതെടുത്തു. ഇന്ത്യൻ ക്യാപ്റ്റന് ആലോചിക്കാൻ പോലും സമയം കൊടുത്തില്ല സിറാജ്. നാല് പന്തിൽ എട്ട് റൺസാണ് താരം നേടിയത്.

Content Highlights: Rohit Sharma becomes 4th batter to hit 600 fours in IPL history

dot image
To advertise here,contact us
dot image