ബാറ്റിങ് മോശമായി, പക്ഷേ കരിയറിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് സഞ്ജു

16 പന്തുകൾ നേരിട്ട സഞ്ജു ഒരു ഫോറും ഒരു സിക്സറും സഹിതം 20 റൺസുമായി സഞ്ജു പുറത്തായി

dot image

ഐപിഎല്‍ 2025ല്‍ മൂന്നാം മത്സരത്തിലും രാജസ്ഥാന്‍ റോയല്‍സിനായി ബാറ്റുകൊണ്ട് നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസൺ. 16 പന്തുകൾ നേരിട്ട സഞ്ജു ഒരു ഫോറും ഒരു സിക്സറും സഹിതം 20 റൺസുമായി സഞ്ജു പുറത്തായി. എന്നാല്‍ ഐപിഎല്ലില്‍ 4,500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടാണ് സഞ്ജു സാംസൺ മടങ്ങിയത്. ഐപിഎൽ ചരിത്രത്തില്‍ 4500 റണ്‍സ് ക്ലബിലെത്തുന്ന പതിനാലാമത്തെ മാത്രം ബാറ്ററാണ് സഞ്ജു സാംസണ്‍.

ഐപിഎല്‍ കരിയറില്‍ ഇതുവരെ 171 മത്സരങ്ങളിൽ നിന്നായി സഞ്ജു 4,518 റൺസാണ് നേടിയത്. 30.79 ശരാശരിയിലാണ് സഞ്ജുവിന്റെ ബാറ്റിങ്. മൂന്ന് സെഞ്ച്വറിയും 26 അര്‍ധ ശതകങ്ങളും സ‌ഞ്ജുവിന്‍റെ കരിയറിന്റെ ഭാ​ഗമാണ്. രാജസ്ഥാൻ റോയൽസിനായി 149 മത്സരങ്ങളിൽ നിന്ന് 4,033 റൺസാണ് സഞ്ജു നേടിയത്. രണ്ട് സീസണുകളിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഭാ​ഗമായിരുന്നു സഞ്ജു.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഭേദപ്പെട്ട സ്കോർ നേടാനും രാജസ്ഥാൻ റോയൽസിന് സാധിച്ചു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. 36 പന്തിൽ 10 ഫോറും അഞ്ച് സിക്സറും സഹിതം 81 റൺസ് നേടിയ നിതീഷ് റാണയാണ് രാജസ്ഥാൻ റോയൽസിന്റെ ടോപ് സ്കോറർ.

Content Highlights: Sanju Samson became 14th player to score 4,500 runs in IPL

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us