
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മികച്ച ബൗളിങ്ങുമായി മുംബൈ ഇന്ത്യൻസ്. മത്സരം 10 ഓവർ പിന്നിടുമ്പോൾ കൊൽക്കത്ത സ്കോർ അഞ്ചിന് 69 റൺസെന്ന നിലയിലാണ്. ട്രെൻഡ് ബോൾട്ടും ദീപക് ചാഹറും അശ്വനി കുമാറും ഹാർദിക് പാണ്ഡ്യയയുമെല്ലാം വിക്കറ്റുകൾ സ്വന്തമാക്കി.
മത്സരത്തിൽ ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബൗളിങ് തിരഞ്ഞെടുത്തു. മുംബൈ നായകൻ ഹാർദിക് പാണ്ഡ്യയുടെ തീരുമാനം ശരിവെച്ചായിരുന്നു ബൗളർമാരുടെ മിന്നലാക്രമണം. ആദ്യ ഓവറിന്റെ നാലാം പന്തിൽ തന്നെ റൺസെടുക്കും മുമ്പ് സുനിൽ നരെയ്നെ മടക്കി ട്രെന്റ് ബോൾട്ടാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.
കഴിഞ്ഞ മത്സരത്തിലെ വിജയശിൽപിയായ ക്വിന്റൺ ഡി കോക്കിനെ ഒരു റൺസുമായി ദീപക് ചാഹർ മടക്കി. നിലയുറപ്പിക്കാൻ ശ്രമിച്ച ക്യാപ്റ്റൻ അജിൻക്യ രഹാനെ 11 റൺസുമായി അശ്വിനി കുമാറിന് വിക്കറ്റ് സമ്മാനിച്ചു. 26 റൺസുമായി നന്നായി കളിച്ചുവന്ന ആംഗ്രീഷ് രഘുവംശിയെ ഹാർദിക് പാണ്ഡ്യ പുറത്താക്കി. മൂന്ന് റൺസെടുത്ത വെങ്കിടേഷ് അയ്യർ ദീപക് ചാഹറിന് വിക്കറ്റ് സമ്മാനിച്ചു.
മുംബൈയ്ക്കായി ദീപക് ചാഹർ രണ്ട് വിക്കറ്റെടുത്തു. ട്രെൻഡ് ബോൾട്ട്, ദീപക് ചാഹർ, അശ്വനി കുമാർ എന്നിവർ ഓരോ വിക്കറ്റുകളാണ് നേടിയത്. ഇംപാക്ട് താരമായ മനീഷ് പാണ്ഡെയും റിങ്കു സിങ്ങുമാണ് ഇപ്പോൾ ക്രീസിലുള്ളത്.
Content Highlights: 5-Down KKR Take Huge Gamble vs MI